#Highway robbery #gold robbery #Kannur police #arrest #Kumar Jalandhar Nigam #gold robbery in Payyannur.
കണ്ണൂർ : (https://truevisionnews.com/) മഹാരാഷ്ട്രയിൽനിന്നു തലശ്ശേരിയിലേക്കു വരികയായിരുന്ന സ്വർണ്ണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി മാലൂർ കുണ്ടേരിപ്പൊയിലിലെ വയൽ ഹൗസിൽ അശ്വന്തിനെ (26) ആണ് പയ്യന്നൂർ എസ്.ഐ കെ. ഷറഫുദ്ദീനും കണ്ണൂർ റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ചിറ്റാരിപ്പറമ്പ്, കുണ്ടേരിപ്പൊയിൽ ഭാഗങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി സനു സന്തോഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം രണ്ടിന് പുലർച്ചെ അഞ്ചു മണിയോടെ എടാട്ട് വെച്ചാണ് ഹൈവേ കൊള്ള നടന്നത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി അക്രമികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന 30 പവനിലേറെ സ്വർണ്ണവും ഒന്നരക്കോടിയോളം രൂപയുമാണ് സംഘം കവർന്നത്. തട്ടിയെടുത്ത കാര്‍ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlight: Another member of the gang that robbed a gold merchant's gold and money in Payyannur has been arrested.
#Highway robbery #gold robbery #Kannur police #arrest #Kumar Jalandhar Nigam #gold robbery in Payyannur.
































