#Latest News #T P Chandrasekharan Murder Case #Kodi Suni #Thavanur Central Jail
മലപ്പുറം: ( www.truevisionnews.com ) ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചതായി കണ്ടെത്തല്‍.
സഹ തടവുകാരന്റെ ഫോണ്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍ വിളിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് തവനൂര്‍ ജയില്‍ സൂപ്രണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം നടപടിയുണ്ടാകുമെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു.
തടവുകാര്‍ക്ക് അനുവദിക്കുന്ന ഫോണ്‍ കാര്‍ഡ് ഉപയോഗിച്ച് പരമാവധി മൂന്ന് നമ്പറുകളിലേക്കാണ് ഫോണ്‍ ചെയ്യാനാകുക. പൊലീസ് നിരീക്ഷണവുമുണ്ടായിരിക്കും.
സഹതടവുകാരന്റെ ഫോണ്‍ കാര്‍ഡ് തട്ടിയെടുത്താണ് കൊടിസുനി ഫോണ്‍ ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.
Content Highlight: T.P. Chandrasekharan murder case, it has been discovered that Kodi Suni made phone calls from Thavanur Central Jail by deceiving the officials
#Latest News #T P Chandrasekharan Murder Case #Kodi Suni #Thavanur Central Jail
































