---
title: "അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്"
english_title: "Tini Tom, Ansiba Hassan, Tini Tom Ansiba Hassan case, AMMA Association"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369491/tini-tom-ansiba-hassan-tini-tom-ansiba-hassan-case-amma-association-"
published_at: "2026-06-30T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438f5381094_Tini_Tom,_Ansiba_Hassan,.jpg"
keywords: ["Tini Tom", "Ansiba Hassan", "Tini Tom Ansiba Hassan case", "AMMA Association"]
---

# അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്

> **Lead Summary:** കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നാലെ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്താൻ കടവന്ത്ര പൊലീസിന് കോടതി നിർദേശം നൽകി.

## Article Content

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നാലെ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്താൻ കടവന്ത്ര പൊലീസിന് കോടതി നിർദേശം നൽകി.

കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് കടക്കും. 'അമ്മ' സംഘടനയിലെ ചില അഭിപ്രായപ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടർന്ന് ടിനി ടോം തനിക്കെതിരെ വ്യക്തിയധിക്ഷേപം നടത്തിയെന്നാണ് അൻസിബയുടെ പരാതി.

ടിനി ടോം തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശങ്ങൾ അയച്ചതായും, ഇവ 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പങ്കുവെച്ചതെന്നും അൻസിബ ആരോപിക്കുന്നു. ഇതിനാവശ്യമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും അൻസിബ ഹസൻ രാജിവെച്ചതിന് പിന്നാലെയായിരുന്നു ടിനി ടോമിനെതിരെ പരസ്യ പ്രതികരണവുമായി നടി രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369491/tini-tom-ansiba-hassan-tini-tom-ansiba-hassan-case-amma-association-)