പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്

പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്
Jul 1, 2026 03:43 PM | By Susmitha Surendran
#Road accident in Mattanur #Father and son died #Accident on birthday #Kannur News

കണ്ണൂർ: (https://truevisionnews.com/) മട്ടന്നൂരിലെ വാഹനാപകടത്തിൽ അച്ഛനും മകനും ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും . മകന്റെ പിറന്നാൾ ദിവസമായ ഇന്ന് , ആ അമ്മയ്ക്ക് നഷ്ടമായത് പ്രാണതുല്യരായ ഭർത്താവിനെയും മകനെയുമാണ്.

മട്ടന്നൂർ കോളാരി സ്വദേശി വിനോദ്, മകൻ വൈഷ്ണവ് എന്നിവരാണ് കണ്ണൂർ മട്ടന്നൂരിൽ ബസ് സ്കൂട്ടറിലിടിച്ച് മരിച്ചത് . സന്തോഷം നിറയേണ്ട പിറന്നാൾ ദിനത്തിൽ ഒരു നാട് മുഴുവൻ കണ്ണീരിലായിരിക്കുകയാണ്.

ഇന്ന് രാവിലെ പത്തരയോടെ കൂരൻ മുക്കിലായിരുന്നു ഹൃദയഭേദകമായ സംഭവം. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ വിനോദും മകനും ബസിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു . ബസ് അമിത വേ​ഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നു വന്ന സ്കൂട്ടറിൽ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനായ ഫിറോസിനും അപകടത്തിൽ പരിക്കേറ്റിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വിനോദിനെയും വൈഷ്ണവിനെയും രക്ഷിക്കാനായില്ല.

Content Highlight: bike accident in Mattannur kannur update

#Road accident in Mattanur #Father and son died #Accident on birthday #Kannur News

Next TV

Related Stories
ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

Jul 1, 2026 05:30 PM

ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

ഡിവൈഎഫ്ഐ കണ്ണൂർ, വി.കെ. നിഷാദ്, വധശ്രമക്കേസ്, ജില്ലാ വൈസ് പ്രസിഡന്റ്, രാഷ്ട്രീയ വിവാദം, പരോൾ...

Read More >>
'ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യം, എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ

Jul 1, 2026 05:26 PM

'ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യം, എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ

താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ...

Read More >>
പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

Jul 1, 2026 05:10 PM

പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല; കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി...

Read More >>
ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

Jul 1, 2026 04:24 PM

ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, കൊടി സുനി , തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചതായി...

Read More >>
Top Stories

News Roundup