നീറ്റിന് പിന്നാലെ കേന്ദ്ര പ്രവേശന പരീക്ഷയിലും ഗുരുതര വീഴ്ച ,ചോദ്യപേപ്പറിൽ അച്ചടി പിശക്, ഇല്ലാത്ത നെഗറ്റീവ് മാർക്ക് ഉണ്ടെന്ന് നിർദേശം; പരാതിയുമായി വിദ്യാർത്ഥികൾ

നീറ്റിന് പിന്നാലെ കേന്ദ്ര പ്രവേശന പരീക്ഷയിലും ഗുരുതര വീഴ്ച ,ചോദ്യപേപ്പറിൽ അച്ചടി പിശക്, ഇല്ലാത്ത നെഗറ്റീവ് മാർക്ക് ഉണ്ടെന്ന് നിർദേശം; പരാതിയുമായി വിദ്യാർത്ഥികൾ
Jul 1, 2026 03:06 PM | By Fidha Parvin
#Latest news #Negative marking #Printing error #Question paper #NEET

തിരുവനന്തപുരം: (https://truevisionnews.com/) നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പരീക്ഷയിലും ഗുരുതര വീഴ്ചയെന്ന് പരാതി. ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയ ആശയക്കുഴപ്പമുണ്ടായത്.

പരീക്ഷയുടെ വിജ്ഞാപനത്തിൽ (Notification) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പരീക്ഷാ ദിവസം നൽകിയ ചോദ്യപേപ്പറിൽ ശരിയുത്തരങ്ങൾക്ക് 4 മാർക്കും തെറ്റുത്തരങ്ങൾക്ക് 1 മാർക്ക് നെഗറ്റീവും ആയിരിക്കുമെന്ന് അച്ചടിച്ചു വന്നു. ഇതോടെ നെഗറ്റീവ് മാർക്ക് ഭയന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും ഉറപ്പില്ലാത്ത പല ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തിയില്ല.

എന്നാൽ, ചില പരീക്ഷാ കേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാർ ഇത് വെറും അച്ചടിപ്പിശകാണെന്നും നെഗറ്റീവ് മാർക്കില്ലെന്നും വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതറിഞ്ഞ ആ കേന്ദ്രങ്ങളിലെ കുട്ടികൾ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വിദ്യാർത്ഥികൾ തമ്മിൽ സംസാരിച്ചപ്പോഴാണ് ഈ വിവേചനവും ക്രമക്കേടും പുറത്തറിഞ്ഞത്. ഇത് ചോദ്യം ചെയ്ത് അധികൃതരെ വിവരമറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ജൂൺ 28-നായിരുന്നു രാജ്യത്തെ 35 കേന്ദ്രങ്ങളിലായി ഈ പരീക്ഷ നടന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടുമായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. ഇവിടെയൊന്നും നെഗറ്റീവ് മാർക്കില്ലെന്ന കാര്യം ഇൻവിജിലേറ്റർമാർ വിദ്യാർത്ഥികളെ അറിയിച്ചിരുന്നില്ല.

ഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് തുടങ്ങി രാജ്യത്തെ പ്രമുഖ ഒൻപത് കേന്ദ്ര സ്ഥാപനങ്ങളിലെ 18 കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായിരുന്നു ഇത്. പരീക്ഷാ പേപ്പറിലെ അച്ചടിപ്പിശക് കാരണം തങ്ങളുടെ അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾ.

Content Highlight: Printing error in question paper; instruction wrongly indicated negative marking; students lodge complaint.

#Latest news #Negative marking #Printing error #Question paper #NEET

Next TV

Related Stories
ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

Jul 1, 2026 04:24 PM

ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, കൊടി സുനി , തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചതായി...

Read More >>
ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

Jul 1, 2026 04:14 PM

ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

ഹൈവേ കൊള്ള, സ്വർണ്ണ കവർച്ച, കണ്ണൂർ പോലീസ്, അറസ്റ്റ്, കുമാർ ജലന്തർ നിഗം , പയ്യന്നൂരിലെ സ്വർണക്കൊള്ള...

Read More >>
പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്

Jul 1, 2026 03:43 PM

പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്

മട്ടന്നൂരിലെ വാഹനാപകടം, അച്ഛനും മകനും മരിച്ചു, പിറന്നാൾ ദിനത്തിലെ അപടകം, കണ്ണൂർ...

Read More >>
Top Stories

News Roundup