#Latest News #Mumbra Murder Case #Maharashtra #Thane Court Verdict
താനെ: ( https://truevisionnews.com/) മഹാരാഷ്ട്രയിൽ 18 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതിയായ നൂറാനി സാഹിദ് ഷെയ്ഖിനെയാണ് (28) താനെ കോടതി ശിക്ഷിച്ചത്. സംഭവത്തിൽ കുറ്റം മറച്ചുവെക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കുട്ടിയുടെ പിതാവ് സാഹിദ് സലാമത്ത് ഷെയ്ഖിന് (38) നാല് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.
2024-ൽ മഹാരാഷ്ട്രയിലെ മുംബ്രയിലായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങളടങ്ങിയ അജ്ഞാത സന്ദേശം പൊലീസിന് ലഭിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മറ്റ് രണ്ട് പെൺമക്കൾ നൽകിയ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്.
അപൂർവ്വജനികരോഗം ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതി ഈ വാദം തള്ളുകയായിരുന്നു. കുട്ടിയുടെ തലയിലും കഴുത്തിലുമായി 14 വ്യത്യസ്ത മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ വ്യക്തമായി. യുവതി കുഞ്ഞിനെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് ആക്രമിക്കുന്നത് തങ്ങൾ കണ്ടതായി മറ്റ് രണ്ട് കുട്ടികൾ മൊഴി നൽകി. ഇതിൽ ഒരു കുട്ടിയും അക്രമത്തിനിരയായതായി കണ്ടെത്തി.
Content Highlight: Child murder case, Mother sentenced to life imprisonment, Maharashtra
#Latest News #Mumbra Murder Case #Maharashtra #Thane Court Verdict
































