തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്‌ സംഘർഷം; മേയര്‍ വി വി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു, 16 പേർ ആശുപത്രിയിൽ

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്‌ സംഘർഷം; മേയര്‍ വി വി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു, 16 പേർ ആശുപത്രിയിൽ
Jun 25, 2026 03:28 PM | By VIPIN P V
#Latest News #Thiruvananthapuram Corporation Clash #Mayor VV Rajesh #Hospitalized #BJP Councilors

തിരുവനന്തപുരം: ( www.truevisionnews.com ) കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ 16 -ഓളം പേർക്ക് പരിക്ക്. മേയര്‍ ഉള്‍പ്പെടെ 16 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ചികിത്സ തേടിയ മേയര്‍ കാലില്‍ പ്ലാസ്റ്ററിട്ടു.

ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാ നാഥും ചികിത്സയിലാണ്. തലയ്ക്ക് പരിക്കുപറ്റിയ സിപിഎം കൗൺസിലറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൗൺസിലറുടെ തലയിൽ നാല് സ്റ്റിച്ചുണ്ട്.

ജനാധിപത്യപരമായ സമരമാണ് നടന്നതെന്ന് കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്.

അതേസമയം, മേയറുടെ നേതൃത്വത്തില്‍ ബിജെപിയാണ് ആക്രമണം ഉണ്ടാക്കിയതെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചു. ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. മേയറെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും കടത്തിവിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ കരുതിക്കൂട്ടി ഒരുപറ്റം ആളുകളുമായി വന്ന് ആക്രമണമുണ്ടാക്കി. സത്യാഗ്രഹത്തോട് മാന്യത കാണിക്കാന്‍ മേയര്‍ തയ്യാറായില്ലെന്നും സഹപ്രവര്‍ത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന് മേയര്‍ മറന്നുവെന്നും കടകംപള്ളി പറഞ്ഞു. ഇത്തരം ഗുണ്ടായിസം കൊണ്ട് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയില്ല. ആര്‍എസ്എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

Content Highlight: Clashes at Thiruvananthapuram Corporation office Mayor VV Rajesh's leg plastered

#Latest News #Thiruvananthapuram Corporation Clash #Mayor VV Rajesh #Hospitalized #BJP Councilors

Next TV

Related Stories
'ഗ്രാസിയാസ് യാദിൽ!'; മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ് മെസ്സി

Jun 25, 2026 04:41 PM

'ഗ്രാസിയാസ് യാദിൽ!'; മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ് മെസ്സി

മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ്...

Read More >>
പഴുപ്പ് മാറ്റാൻ വീണ്ടും സർജറി വേണം, പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

Jun 25, 2026 04:17 PM

പഴുപ്പ് മാറ്റാൻ വീണ്ടും സർജറി വേണം, പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ്...

Read More >>
സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വ്യാജ സീൽ, ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Jun 25, 2026 03:50 PM

സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വ്യാജ സീൽ, ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂരിലെ കോൺഗ്രസ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

കോർപറേഷനിൽ ഉൾപ്പെടെ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക്...

Read More >>
Top Stories

News Roundup