#Latest News #Domestic Violence #Suicide
ന്യൂഡൽഹി: ( https://truevisionnews.com/) ഭർതൃവീട്ടുകാരുടെ മാനസിക-ശാരീരിക പീഡനത്തിൽ മനംമടുത്ത് യുവതി ജീവനൊടുക്കി. ഔട്ടർ ഡൽഹിയിലെ നംഗ്ലോയി സ്വദേശിനിയായ ടീന (24) ആണ് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ഭർതൃവീട്ടുകാരുടെ ക്രൂരതകൾ വിവരിക്കുന്ന വീഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷമാണ് യുവതി ഈ കടുംകൈ ചെയ്തത്.
തന്റെ മാതാപിതാക്കളോടും ഭർത്താവിനോടും മറ്റ് കുടുംബാംഗങ്ങളോടുമായി സംസാരിക്കുന്നതാണ് വീഡിയോ ക്ലിപ്പിൽ ഉള്ളത്. ‘‘എനിക്കൊരു ചെറിയ കുടുംബം മാത്രമാണ് വേണ്ടിയിരുന്നത്. ഞാൻ ഒരിക്കലും മന്ത്രവാദമൊന്നും ചെയ്തിട്ടില്ല’’– യുവതി കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവിനൊപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്നും യുവതി പറയുന്നു. താൻ ഈ ലോകം വിട്ടുപോവുകയാണെന്ന് പിതാവിനോട് പറയുന്ന ടീന, തന്റെ മരണത്തിന്റെ പേരിൽ ആരും വഴക്കിടരുതെന്നും തൻ്റെ ഒന്നരവയസുള്ള മകളെ നന്നായി നോക്കണമെന്നും അഭ്യർഥിക്കുന്നുണ്ട്.
കുഞ്ഞിനെ ഭർത്താവടക്കം മറ്റാർക്കും വിട്ടുകൊടുക്കരുതെന്നും വീഡിയോയിൽ പറയുന്നുണ്ട്. രണ്ടര വർഷം മുമ്പായിരുന്നു ടീനയുടെ വിവാഹം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം നംഗ്ലോയിയിലായിരുന്നു താമസം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Content Highlight: Dowry harassment, suicide, Woman records video before suicide, Delhi
































