പുറത്തേക്കൊന്നും ഇറങ്ങണ്ട കേട്ടോ! കേരളത്തിൽ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പുറത്തേക്കൊന്നും ഇറങ്ങണ്ട കേട്ടോ! കേരളത്തിൽ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Jun 24, 2026 03:13 PM | By Krishnapriya S R
#Latest News #Thiruvanadapuram #Rain Warning In Kerala #Yellow Alert

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സംസ്ഥാനത്തെ മറ്റ് ജില്ലകളിലും വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ജാഗ്രത തുടരുകയാണ്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മറ്റ് ജില്ലകളിൽ ഈ സമയയളവിൽ നേരിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മഴയും കാറ്റും ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Content Highlight: Rain warning in Kerala, yellow alert in which districts

#Latest News #Thiruvanadapuram #Rain Warning In Kerala #Yellow Alert

Next TV

Related Stories
'കരിമണൽ മേഖലയിൽ സ്വകാര്യവത്കരണമില്ല; ബജറ്റിൽ അത്തരമൊരു പരാമർശവുമില്ല, ഞങ്ങൾക്ക് കൃത്യമായ നയമുണ്ട്' -മുഖ്യമന്ത്രി വി.ഡി. സതീശൻ

Jun 24, 2026 03:50 PM

'കരിമണൽ മേഖലയിൽ സ്വകാര്യവത്കരണമില്ല; ബജറ്റിൽ അത്തരമൊരു പരാമർശവുമില്ല, ഞങ്ങൾക്ക് കൃത്യമായ നയമുണ്ട്' -മുഖ്യമന്ത്രി വി.ഡി. സതീശൻ

കരിമണൽ സ്വകാര്യവത്കരണത്തേക്കുറിച്ച് ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി....

Read More >>
വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jun 24, 2026 02:39 PM

വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
Top Stories

News Roundup