---
title: "'കല്യാണം കഴിച്ചാലേ പെണ്ണിന് ജീവിക്കാൻ പറ്റൂ എന്നതൊക്കെ വെറുതെ തോന്നുന്നതാണ്, പങ്കാളിയില്ലാത്ത വിഷമം എനിക്കില്ല': മനസ്സ് തുറന്ന് തെസ്നി ഖാൻ"
english_title: "Thesni Khan, Thesni Khan interview"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367965/thesni-khan-thesni-khan-interview"
published_at: "2026-06-24T10:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b62d1969ab_Thesni_Khan,_Thesni_Khan_interview.jpg"
keywords: ["Thesni Khan", "Thesni Khan Interview", "Thesni Khan Bigg Boss"]
---

# 'കല്യാണം കഴിച്ചാലേ പെണ്ണിന് ജീവിക്കാൻ പറ്റൂ എന്നതൊക്കെ വെറുതെ തോന്നുന്നതാണ്, പങ്കാളിയില്ലാത്ത വിഷമം എനിക്കില്ല': മനസ്സ് തുറന്ന് തെസ്നി ഖാൻ

> **Lead Summary:** മലയാള സിനിമയിൽ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് തെസ്‌നി ഖാൻ. ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2-ലെ മത്സരാർത്ഥിയായും താരം ശ്രദ്ധ നേടിയിരുന്നു. അമ്മയും സഹോദരിയും അവരുടെ മക്കളുമടങ്ങുന്നതാണ് തെസ്നി ഖാന്റെ കുടുംബം. തന്റെ പുതിയ അഭിമുഖത്തിൽ താൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ തെസ്നി മനസ്സ് തുറക്കുന്നുണ്ട്.

## Article Content

മലയാള സിനിമയിൽ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് തെസ്‌നി ഖാൻ. ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2-ലെ മത്സരാർത്ഥിയായും താരം ശ്രദ്ധ നേടിയിരുന്നു. അമ്മയും സഹോദരിയും അവരുടെ മക്കളുമടങ്ങുന്നതാണ് തെസ്നി ഖാന്റെ കുടുംബം. തന്റെ പുതിയ അഭിമുഖത്തിൽ താൻ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ തെസ്നി മനസ്സ് തുറക്കുന്നുണ്ട്.

''എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ്. ‌ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂ എന്നൊക്കെ വെറുതെ തോന്നുകയാണ്. സിനിമയിലേക്ക് വന്ന സമയത്ത് 18, 19 വയസിൽ കല്യാണം നിർബന്ധമാണ്. പക്ഷേ, ആ സമയത്ത് ബാധ്യതകളൊക്കെയുണ്ടായത് കൊണ്ട് ഈ ഇൻഡസ്ട്രിയിൽ തന്നെ നിന്നു.

നല്ല സുഹൃത്തുക്കളാണ് ഏറ്റവും നല്ലത്. കോംപ്ലക്സ് വർക്കാകില്ല. ഈഗോ ഉണ്ടാകില്ല. നമ്മളുടേതെന്ന് പറയാൻ ആരെയും മനസിലേക്ക് കൊണ്ട് പോകാത്തതാണ് ഏറ്റവും നല്ലത്. പങ്കാളിയില്ലാത്ത വിഷമം എനിക്കുണ്ടായിട്ടില്ല. ഞാൻ ഹാപ്പിയാണ്. ഇത് ഇങ്ങനെ തന്നെ പോട്ടെ. കാരണം ഇതാണ് ഇപ്പോൾ ഏറ്റവും നല്ല ജീവിതം. മാതാപിതാക്കളെ നോക്കി ജീവിക്കുക. അവർക്ക് ശേഷമോ എന്ന് ചിലർ ചോദിക്കും. ദെെവം എന്താണ് വിധിച്ചതെന്ന് നമുക്കറിയില്ല. പോകുന്നിടത്തോളം അങ്ങനെ പോട്ടെ. ജീവിച്ചിരിക്കുമ്പോൾ ഹാപ്പിയായി അങ്ങനെ പോകുക. അതാണ് ഏറ്റവും നല്ലത്. നമ്മളുടേത് എന്ന് പറയാൻ ആരെയും നമുക്ക് കിട്ടില്ല. അതറിഞ്ഞ് വിഷമിക്കുന്നതിലും നല്ലത് നമുക്ക് ആരുമില്ലാതിരിക്കുന്നതാണ്. ഇപ്പോൾ തലയ്ക്ക് നല്ല സുഖമാണ്. ഒരു ബോയ്ഫ്രണ്ട് ആയാൽ പോലും നമുക്ക് ടെൻഷനാണ്'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ തെസ്നി ഖാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367965/thesni-khan-thesni-khan-interview)