---
title: "'എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തി'; വിജയ്‌ക്ക് വൈകിയെത്തിയ പിറന്നാൾ ആശംസ; തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ!"
english_title: "Trisha's Instagram post, Vijay's birthday, birthday wishes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367959/trishas-instagram-post-vijays-birthday-birthday-wishes"
published_at: "2026-06-24T10:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b60d1d195b_TRISHA.jpg"
keywords: ["Latest News", "Trisha's Instagram Post", "Vijay's Birthday"]
---

# 'എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തി'; വിജയ്‌ക്ക് വൈകിയെത്തിയ പിറന്നാൾ ആശംസ; തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ!

> **Lead Summary:** **[**വിജയിയുടെ പിറന്നാൾ ദിനത്തിൽ നടി തൃഷ കൃഷ്ണൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയാവുകയാണ്. 'എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ' എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, പോസ്റ്റിൽ വിജയിയെ നേരിട്ട് ടാഗ് ചെയ്യാൻ തൃഷ തയ്യാറായില്ല എന്നത് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

## Article Content

**[**വിജയിയുടെ പിറന്നാൾ ദിനത്തിൽ നടി തൃഷ കൃഷ്ണൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയാവുകയാണ്. 'എല്ലാം അർത്ഥപൂർണമാക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ' എന്ന കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, പോസ്റ്റിൽ വിജയിയെ നേരിട്ട് ടാഗ് ചെയ്യാൻ തൃഷ തയ്യാറായില്ല എന്നത് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കേക്കിന് മുന്നിൽ വിജയിയും തൃഷയും ഒന്നിച്ചുള്ള ചിത്രമാണ് നടി പുറത്തുവിട്ടത്, അതിനാൽ ഇരുവരും ഒരുമിച്ചാണോ പിറന്നാൾ ആഘോഷിച്ചത് എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. നേരത്തെ വിജയ് തൃഷയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തെന്ന വാർത്ത വലിയ വിവാദമായിരുന്നു. കൂടാതെ, വിജയിയുടെ 52-ാം ജന്മദിനത്തിൽ തൃഷ ആശംസകൾ പങ്കുവെക്കാതിരുന്നതും അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിലെല്ലാം വിജയിക്ക് ആശംസ നേർന്ന് ചിത്രങ്ങൾ സഹിതം പോസ്റ്റുകൾ ഇടാറുള്ള തൃഷ, ഇത്തവണ അൽപ്പം വൈകി ആശംസ അറിയിച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ വർഷം തന്റെ വളർത്തുനായയെ വിജയ് താലോലിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചിരുന്നത്. വിജയിയുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.

ഒരു നടിയുമായി വിജയ്ക്ക് അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയിയുടെ മാതാവ് ശോഭാ ചന്ദ്രശേഖർ അടക്കമുള്ള കുടുംബാംഗങ്ങൾ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് തൃഷയുടെ പിറന്നാൾ പോസ്റ്റും അതിലെ പരാമർശങ്ങളും ഇപ്പോൾ ചർച്ചയാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/367959/trishas-instagram-post-vijays-birthday-birthday-wishes)