അർജുന്റെ വിയോഗം: മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിക്ക് കത്ത് നൽകി

അർജുന്റെ വിയോഗം: മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിക്ക് കത്ത് നൽകി
Jun 24, 2026 02:14 PM | By Susmitha Surendran
#Ras Laffan blast in Qatar #Pinarayi Vijayan #Chief Minister #VDSatheesan #Vellore native Arjun

തിരുവനന്തപുരം: (https://truevisionnews.com/) ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ട തൂണേരി വെള്ളൂർ സ്വദേശി  അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. ഞായറാഴ്‌ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്‌ചയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

റാസ് ലഫാനിലെ ബാർസാൻ ഗ്യാസ്‌ വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ അർജുൻ എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഒന്നര വർഷം പോലും തികയാത്ത ദാമ്പത്യത്തിന്റെ മനോഹരമായ ഓർമ്മകളും നോവും ബാക്കിയാക്കിയാണ് അർജുൻ മടങ്ങിയത്.

ഏതാണ്ട് ഒരു വർഷവും അഞ്ചു മാസവും മുൻപായിരുന്നു അർജുന്റെയും അതുല്യയുടെയും വിവാഹം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഫാക്ടറിയിലെ അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു.

മകന്റെ മരണവാർത്തയറിഞ്ഞ് അച്ഛൻ ബാബുവും അമ്മ സീനയും സഹോദരി വിസ്മയയും ഇപ്പോഴും ആ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. താങ്ങായി മാറേണ്ട മകന്റെ വിയോഗവും, മരുമകൾ അതുല്യയുടെ കണ്ണീരും നാടിനെയാകെ ഉലച്ചിരിക്കുകയാണ്.

ഞായർ രാത്രി 10.30 ഓടെയാണ് ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റിൽ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. കഴിഞ്ഞ ഡിസംബർ മുതൽ അടിയന്തര അറ്റകുറ്റപ്പണികൾക്ക് അടച്ചിട്ട പ്ലാന്റ്, രണ്ട് ദിവസം മുമ്പാണ്‌ പ്രവർത്തന സജ്ജമാക്കിയത്.

സാങ്കേതിക തകരാറിനെത്തുടർന്നാണ് സ്‌ഫോടനം. തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ അടിയന്തര സഹായം ലഭ്യമാക്കാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കി. ഫോൺ: +974 55647502, +975 55384683.

Content Highlight: Arjun's demise: Pinarayi Vijayan calls for urgent action to bring back the body

#Ras Laffan blast in Qatar #Pinarayi Vijayan #Chief Minister #VDSatheesan #Vellore native Arjun

Next TV

Related Stories
വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jun 24, 2026 02:39 PM

വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
ഇനി ചക്കയ്ക്ക് പ്രിയമേറും; ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി; ആരോഗ്യവകുപ്പുമായി കൈകോർത്ത് കൃഷിവകുപ്പ്

Jun 24, 2026 02:19 PM

ഇനി ചക്കയ്ക്ക് പ്രിയമേറും; ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി; ആരോഗ്യവകുപ്പുമായി കൈകോർത്ത് കൃഷിവകുപ്പ്

ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി, ആരോഗ്യവകുപ്പ് , കൃഷിവകുപ്പ്, മ​ന്ത്രി ടി....

Read More >>
   കോഴിക്കോട് പാറക്കടവിൽ കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്

Jun 24, 2026 02:04 PM

കോഴിക്കോട് പാറക്കടവിൽ കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്

കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങി, രണ്ടു വയസുകാരിക്ക് രക്ഷകരായി...

Read More >>
Top Stories

News Roundup

GCC News