കോഴിക്കോട് പാറക്കടവിൽ കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്

   കോഴിക്കോട് പാറക്കടവിൽ കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്
Jun 24, 2026 02:04 PM | By Susmitha Surendran
#Fire Force #The bowl is stuck in the head. #Nadapuram #bowl #Nadapuram Fire Station

 നാദാപുരം: (https://truevisionnews.com/)  പാറക്കടവ് ഉമ്മത്തൂരിൽ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിയെ നാദാപുരം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയുടെ തലയിലാണ് ഇന്ന് രാവിലെ 11 മണിയോട് കൂടി പാത്രം കുടുങ്ങിയത്.

വീട്ടിലെ അടുക്കളയിൽ വച്ചാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടി പാത്രം തലയിൽ വയ്ക്കുകയും തല പൂർണമായും പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പല വിധത്തിൽ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിൽ കുട്ടിയുമായി വീട്ടുകാർ എത്തുകയായിരുന്നു. സേനാഗം ങ്ങൾ

ഏറെ ശ്രദ്ധയോടെ കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പരിക്കുകൾ ഒന്നും കൂടാതെ രക്ഷപ്പെടുത്തിയത്. കരഞ്ഞു കൊണ്ട് വന്ന ആലിയ ചിരിച്ചു കൊണ്ട് ഫയർഫോഴ്സ് മാമൻമാരോട് യാത്ര പറഞ്ഞാണ് സ്റ്റേഷനിൽ നിന്ന് തിരിച്ചു പോയത്.

രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫീസർ വരുൺ. എസ്, ഗ്രേഡ് : സ്റ്റേഷൻ ഓഫീസർ മധുപ്രസാദ് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മുഹമ്മദ്‌ സാനീജ് എന്നിവർ നേതൃത്വം നൽകി . കളിപ്പാട്ടങ്ങൾക്ക് പകരം വീട്ടുപകരണങ്ങൾ എടുത്ത് കളിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

Content Highlight: Firefighters rescue two-year-old girl who got a bowl stuck in her head while playing

#Fire Force #The bowl is stuck in the head. #Nadapuram #bowl #Nadapuram Fire Station

Next TV

Related Stories
വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jun 24, 2026 02:39 PM

വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിർ സ്ക്രീൻഷോർട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
ഇനി ചക്കയ്ക്ക് പ്രിയമേറും; ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി; ആരോഗ്യവകുപ്പുമായി കൈകോർത്ത് കൃഷിവകുപ്പ്

Jun 24, 2026 02:19 PM

ഇനി ചക്കയ്ക്ക് പ്രിയമേറും; ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി; ആരോഗ്യവകുപ്പുമായി കൈകോർത്ത് കൃഷിവകുപ്പ്

ചക്കയുടെ ഔഷധഗുണം പ്രചരിപ്പിക്കാൻ വിപുലമായ പദ്ധതി, ആരോഗ്യവകുപ്പ് , കൃഷിവകുപ്പ്, മ​ന്ത്രി ടി....

Read More >>
അർജുന്റെ വിയോഗം: മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിക്ക് കത്ത് നൽകി

Jun 24, 2026 02:14 PM

അർജുന്റെ വിയോഗം: മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഖത്തറിലെ റാസ് ലഫാൻ സ്ഫോടനം, പിണറായി വിജയൻ, മുഖ്യമന്ത്രി, വെള്ളൂർ സ്വദേശി അർജുന്റെ മരണം...

Read More >>
Top Stories

News Roundup

GCC News