തിരൂരിൽ ലഹരി മൂത്ത പിതാവിന്റെ ക്രൂരത; പിഞ്ചുകുഞ്ഞിനെ വായുവിലെറിഞ്ഞ് അഭ്യാസം; കൈയോടെ പിടികൂടി നാട്ടുകാർ

തിരൂരിൽ ലഹരി മൂത്ത പിതാവിന്റെ ക്രൂരത; പിഞ്ചുകുഞ്ഞിനെ വായുവിലെറിഞ്ഞ് അഭ്യാസം; കൈയോടെ പിടികൂടി നാട്ടുകാർ
Jun 23, 2026 03:26 PM | By Krishnapriya S R
#Latest News #Malappuram #Father #Daughter

മലപ്പുറം: (truevisionnews.com) മലപ്പുറം തിരൂരിൽ കടുത്ത ലഹരിയിലായിരുന്ന യുവാവ് സ്വന്തം പിഞ്ചുകുഞ്ഞിനോട് ക്രൂരത കാട്ടിയ സംഭവം നാടിനെ നടുക്കുന്നു.

തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന യുവാവാണ് ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ പെരുമാറിയത്.

നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

പ്രതിയുടെ ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്തായിരുന്നു സംഭവം. ഈ സമയം കുഞ്ഞുമായി പുറത്തിറങ്ങിയ യുവാവ് കടുത്ത ലഹരിയിൽ കുഞ്ഞിനെ മുകളിലേക്ക് വായുവിലെറിഞ്ഞ് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

ഇത് കണ്ടുനിന്ന നാട്ടുകാർ ഓടിയെത്തി യുവാവിനെ തടഞ്ഞു വെക്കുകയും കുഞ്ഞിനെ സുരക്ഷിതമായി മാറ്റുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാൾ കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുടെ വിൽപ്പനക്കാരനും ഉപയോക്താവുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

മുൻപും മറ്റൊരു കുട്ടിയെ പൊള്ളലേൽപ്പിച്ച കേസിൽ ഇയാൾ പ്രതിയായിരുന്നുവെന്നും, ആ കുട്ടി നിലവിൽ വലിയമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു.

സംഭവമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗും മറ്റ് നിയമനടപടികളും ഉറപ്പുവരുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ വ്യക്തമാക്കി.

Content Highlight: Exercise by throwing a toddler into the air in Tirur

#Latest News #Malappuram #Father #Daughter

Next TV

Related Stories
മധുവിധുമാറും മുമ്പേ ദുരന്തമെത്തി; തൂണേരി വെള്ളൂർ സ്വദേശി അർജുനിൻ്റെ മരണവാർത്ത ഉൾകൊളളാതാവാതെ ഉറ്റവർ

Jun 23, 2026 04:28 PM

മധുവിധുമാറും മുമ്പേ ദുരന്തമെത്തി; തൂണേരി വെള്ളൂർ സ്വദേശി അർജുനിൻ്റെ മരണവാർത്ത ഉൾകൊളളാതാവാതെ ഉറ്റവർ

ഖത്തറിലെ റാസ് ലഫാൻ ബർസാൻ, ഖത്തറിലെ സ്ഫോടനം , തൂണേരി വെള്ളൂർ സ്വദേശിയുടെ മരണം...

Read More >>
കോഴിക്കോട് സ്വദേശിനികൾക്ക് മുന്‍ഗണന...; കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Jun 23, 2026 04:23 PM

കോഴിക്കോട് സ്വദേശിനികൾക്ക് മുന്‍ഗണന...; കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിത വികസന പ്രവര്‍ത്തനങ്ങൾ, ജാഗ്രതാ സമിതി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, സോഷ്യോളജി,...

Read More >>
വിവാഹ ആഘോഷത്തിനെത്തി; വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു

Jun 23, 2026 03:39 PM

വിവാഹ ആഘോഷത്തിനെത്തി; വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു

കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്‌ടർക്കായി തിരച്ചിൽ രണ്ടാം ദിനവും...

Read More >>
സിനിമയെ വെല്ലുന്ന നാടകം; കാറിലിരുന്ന യുവതിക്കും യുവാവിനും നേരെ ആക്രമണം; കത്തികാട്ടി പണം തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

Jun 23, 2026 02:34 PM

സിനിമയെ വെല്ലുന്ന നാടകം; കാറിലിരുന്ന യുവതിക്കും യുവാവിനും നേരെ ആക്രമണം; കത്തികാട്ടി പണം തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട്...

Read More >>
Top Stories

News Roundup