ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം; മരിച്ചവരിൽ കോഴിക്കോട് പുറമേരി സ്വദേശിയും

ഖത്തറിലെ റാസ് ലഫാൻ സ്‌ഫോടനം; മരിച്ചവരിൽ കോഴിക്കോട് പുറമേരി സ്വദേശിയും
Jun 23, 2026 02:32 PM | By Susmitha Surendran
#Explosion #Ras Laffan #Qatar #Nadapuram #Kozhikode #Death

കോഴിക്കോട്  :(https://truevisionnews.com/) ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും . കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്. ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടായിരുന്നു ഖത്തറിനെ നടുക്കിയ സ്ഫോടനം. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം.

അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യവസായ കേന്ദ്രത്തിനു പുറത്തേക്കു വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണു വിവരം.

എന്നാൽ, സ്ഫോടനം പ്രകൃതി വാതക ഉൽപാദനത്തെ ബാധിക്കില്ലെന്നു ഖത്തർ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 4 ടാങ്കറുകൾ ഹോർമുസ് വഴി ഖത്തർ തീരത്തെത്തി. 4 ടാങ്കറുകൾ കൂടി ഖത്തറിലേക്കു പുറപ്പെട്ടിട്ടുണ്ട്.

Content Highlight: Explosion in Ras Laffan, Qatar; A native of Nadapuram, Kozhikode, is among the dead

#Explosion #Ras Laffan #Qatar #Nadapuram #Kozhikode #Death

Next TV

Related Stories
മധുവിധുമാറും മുമ്പേ ദുരന്തമെത്തി; തൂണേരി വെള്ളൂർ സ്വദേശി അർജുനിൻ്റെ മരണവാർത്ത ഉൾകൊളളാതാവാതെ ഉറ്റവർ

Jun 23, 2026 04:28 PM

മധുവിധുമാറും മുമ്പേ ദുരന്തമെത്തി; തൂണേരി വെള്ളൂർ സ്വദേശി അർജുനിൻ്റെ മരണവാർത്ത ഉൾകൊളളാതാവാതെ ഉറ്റവർ

ഖത്തറിലെ റാസ് ലഫാൻ ബർസാൻ, ഖത്തറിലെ സ്ഫോടനം , തൂണേരി വെള്ളൂർ സ്വദേശിയുടെ മരണം...

Read More >>
കോഴിക്കോട് സ്വദേശിനികൾക്ക് മുന്‍ഗണന...; കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Jun 23, 2026 04:23 PM

കോഴിക്കോട് സ്വദേശിനികൾക്ക് മുന്‍ഗണന...; കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിത വികസന പ്രവര്‍ത്തനങ്ങൾ, ജാഗ്രതാ സമിതി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ്, സോഷ്യോളജി,...

Read More >>
വിവാഹ ആഘോഷത്തിനെത്തി; വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു

Jun 23, 2026 03:39 PM

വിവാഹ ആഘോഷത്തിനെത്തി; വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു

കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്‌ടർക്കായി തിരച്ചിൽ രണ്ടാം ദിനവും...

Read More >>
സിനിമയെ വെല്ലുന്ന നാടകം; കാറിലിരുന്ന യുവതിക്കും യുവാവിനും നേരെ ആക്രമണം; കത്തികാട്ടി പണം തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

Jun 23, 2026 02:34 PM

സിനിമയെ വെല്ലുന്ന നാടകം; കാറിലിരുന്ന യുവതിക്കും യുവാവിനും നേരെ ആക്രമണം; കത്തികാട്ടി പണം തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ

കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട്...

Read More >>
Top Stories

News Roundup