#Minister Bindu Krishna #Accident #Kottarakkara #Death #Tipper Lorry Accident
കൊല്ലം: (https://truevisionnews.com/) കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു.
മരണപ്പെട്ടവരുടെ വിവരങ്ങൾ വ്യക്തമല്ലെന്നും അവർ പറഞ്ഞു. നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.
ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു. കുട്ടികൾ ടിപ്പറിനടിയിൽ അകപ്പെട്ടു. അഞ്ചു പേരെയാണ് പുറത്തെടുത്തത്. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമെന്നാണ് സൂചന. കൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടുപോയതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Content Highlight: Minister Bindu Krishna confirms two deaths in tipper lorry accident in Kottarakkara
#Minister Bindu Krishna #Accident #Kottarakkara #Death #Tipper Lorry Accident






























.jpeg)


