---
title: "'ഇതിലെ ബുദ്ധിമാനായ കുറുക്കൻ റസൂൽ പൂക്കുട്ടിയാണ്, ലക്ഷ്മി ജയന്റെ പേര് മാത്രം സജ്ന പറയുന്നില്ല'; എല്ലാവരും ഒരുമിച്ച് പോയി ബ്ലഡ് ടെസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് സായ് കൃഷ്ണ"
english_title: "Secret agent reveals why Sajna and Diya got lost"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367499/secret-agent-reveals-why-sajna-and-diya-got-lost"
published_at: "2026-06-22T10:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c4689bf51_sai_krishna.jpg"
keywords: ["Latest News", "Secret Agent", "Diya Sana", "Sajna Noor"]
---

# 'ഇതിലെ ബുദ്ധിമാനായ കുറുക്കൻ റസൂൽ പൂക്കുട്ടിയാണ്, ലക്ഷ്മി ജയന്റെ പേര് മാത്രം സജ്ന പറയുന്നില്ല'; എല്ലാവരും ഒരുമിച്ച് പോയി ബ്ലഡ് ടെസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് സായ് കൃഷ്ണ

> **Lead Summary:** ** സ**ജ്ന നൂറും ദിയ സനയും പരസ്പരം ലഹരി ആരോപണം ഉന്നയിച്ചത് കഴിഞ്ഞ ദിവസാണ്. ​ദിയ സന ലഹരി വസ്തുക്കളുടെ കാരിയറാണ് എന്നാണ് സജ്ന ആരോപിച്ചത്. സജ്ന എംഡിഎംഎയ്ക്ക് അഡിക്ടാണെന്നാണ് ദിയയും സുഹൃത്തും ആരോപിച്ചത്.

## Article Content

** സ**ജ്ന നൂറും ദിയ സനയും പരസ്പരം ലഹരി ആരോപണം ഉന്നയിച്ചത് കഴിഞ്ഞ ദിവസാണ്. ​ദിയ സന ലഹരി വസ്തുക്കളുടെ കാരിയറാണ് എന്നാണ് സജ്ന ആരോപിച്ചത്. സജ്ന എംഡിഎംഎയ്ക്ക് അഡിക്ടാണെന്നാണ് ദിയയും സുഹൃത്തും ആരോപിച്ചത്.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും റസൂൽ പൂക്കുട്ടി വിഷയം വന്നതോടെയാണ് തെറ്റി പിരി‍ഞ്ഞത്. ഇപ്പോഴിതാ ഇരുവരുടേയും ല​ഹരി ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായവും അറിയാവുന്ന കാര്യങ്ങളും പങ്കുവെയ്ക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ.ലഹരി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവുകൾ നിരത്തി സംസാരിക്കണമെന്ന് സായ് കൃഷ്ണ പറയുന്നു. ദിയയുമായും സജ്നയുമായും പരിചയമുള്ളയാൾ കൂടിയാണ് സായ് കൃഷ്ണ. 

ഈ വിവാ​ദത്തിൽ മ്യൂട്ട് മോ‍ഡിലിരിക്കുന്നത് റസൂൽ പൂക്കുട്ടി മാത്രം. ഇവരുടെ കൂട്ടത്തിലെ ബുദ്ധിമാനായ കുറുക്കൻ. സ്വന്തം വീഡിയോസ് സ്വന്തം യുട്യൂബ് ചാനലിലിട്ട് അരിയാക്കി മാറ്റുന്ന സജ്നയ്ക്ക് അഭിനന്ദനങ്ങൾ. സജ്ന ഇതുവരെ രണ്ട് വീ‍ഡിയോ ഇട്ടിട്ടുണ്ട്. ദിയയെ ദിയ ചേച്ചി എന്ന് മാത്രമെ ഞാൻ വിളിക്കൂ. അവരുമായി എനിക്ക് നല്ല കണക്ഷനും ബോണ്ടുമുണ്ട്.

അവർ ശരിയല്ലെന്ന് എനിക്ക് തോന്നുന്ന കാലം വരെ ചേച്ചിയെന്ന് വിളിച്ച് ഞാൻ കൊണ്ട് നടക്കും. ദുബായിൽ പോയി കുരുക്കിൽപ്പെട്ടുവെന്ന കഥ സജ്ന മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞശേഷമാണ് ഫിറോസ് ഖാൻ ദുബായിലുള്ള രോഷ്നി എന്ന ലേഡി സജ്നയെ കുറിച്ച് സംസാരിക്കുന്ന വോയ്സ് പുറത്തുവിട്ടത്. ഞാൻ എന്തായാലും നാറി ഇനി എല്ലാവരേയും ഞാൻ നാറ്റിക്കുമെന്ന ലൈനാണ് സജ്നയുടേത്.

സജ്ന ലഹരി ഉപയോ​ഗിക്കുന്നത് അവർക്കൊപ്പം സമയം ചിലവഴിച്ച സമയത്ത് ഞാൻ കണ്ടിട്ടില്ല. സജ്ന, ദിയ സന, രോഷ്നി തുടങ്ങിയവരെല്ലാം പരസ്പരം ലഹരി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിനാൽ എല്ലാവരും ഒരുമിച്ച് പോയി ടെസ്റ്റ് ചെയ്യൂ. അതാണ് നല്ലത്. പോകുമ്പോൾ തൊപ്പിയേയും ഷെമീറിനേയും എല്ലാം കൂട്ടിക്കോളൂ. കുട്ടി ഫയൽസെന്ന് വെറുതെ ഒന്ന് പറഞ്ഞതുപോയതാണ്.

ഫയലിൽ ഒന്നും ഇത് നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വൃത്തികെട്ടൊരു ഫയലാണ് ഓപ്പണായത്. സജ്നയുടെ സുഹൃത്തുക്കളായിരുന്നവർ പറയുന്നത് ആവശ്യങ്ങൾക്ക് വേണ്ടി ഒപ്പം നിന്ന് ചതിച്ചിട്ട് പോകുന്നയാളാണ് എന്നാണ്. സജ്നയുടെ കുറ്റം അവരുടെ സുഹൃത്തുക്കളോടെല്ലാം റസൂൽ പറയുന്നു. സജ്നയും തന്റെ സുഹൃത്തുക്കളോട് തരം കിട്ടുമ്പോൾ റസൂലിന്റെ കുറ്റം പറയുന്നു.

പ്രായമെത്രയാണെന്ന് എങ്കിലും ചിന്തിച്ചൂടെ. തീരെ മെച്വൂരിറ്റിയില്ലാത്ത കുറേ എണ്ണങ്ങൾ. സജ്ന ദുബായിൽ വെച്ച് ലഹരി ഉപയോ​ഗിച്ചതിന്റെ തെളിവൊന്നും രോഷ്നി പുറത്ത് വിട്ടിട്ടില്ല. സജ്ന പങ്കെടുത്ത പ്രോ​ഗ്രാമിന്റെ ഫോട്ടോ മാത്രമാണ് പുറത്തുവിട്ടത്. അതുപോലെ തന്നെ ഇപ്പോൾ നടക്കുന്ന വിവാദത്തിലേക്ക് സജ്ന കൊണ്ടുവരാത്ത ഒരു ക്യാരക്ടർ ലക്ഷ്മി ജയനാണ്.

പക്ഷെ ഫിറോസും ദിയയും രോഷ്നിയുമെല്ലാം സജ്നയുടെ വിഷയം സംസാരിക്കുമ്പോൾ ലക്ഷ്മി ജയന്റെ പേരുണ്ട്. തുടക്കം മുതലുണ്ട്. ആ പേരിലേക്ക് സജ്ന പോകാത്തതിന്റെ കാരണമെന്താണെന്ന് മനസിലാകുന്നില്ല. ചിലപ്പോൾ സജ്നയും ലക്ഷ്മിയും നല്ല ടേംസിലായിരിക്കും. ഒരാൾക്കെതിരെ ലഹരി ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ തെളിവ് കൂടി കാണിക്കണം. അത് ആര് ആരോപണം ഉന്നയിക്കുമ്പോഴും കാണിക്കണം.

സജ്നയ്ക്ക് വേണ്ടി പലപ്പോഴായി റസൂൽ പൂക്കുട്ടി പണം ഇറക്കിയിട്ടുണ്ട്. ചെറിയ തുകകളുമല്ല. നാൽപത് ലക്ഷം മുടക്കിയെന്ന് റസൂൽ തന്നെ ഒരു ഓഡിയോയിൽ പറയുന്നുണ്ട്. സജ്നയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പൂക്കുട്ടിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും സായ് കൃഷ്ണ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367499/secret-agent-reveals-why-sajna-and-diya-got-lost)