#Students #Kundamangalam #Accident #Bus
കോഴിക്കോട്: (https://truevisionnews.com/) കുന്ദമംഗലം പന്തീർപാടത്ത് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ സ്വകാര്യ ബസിലിടിച്ച് അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ് സംഭവം നടന്നത്. പത്തിലധികം വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കുട്ടികൾക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.സംഭവസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. പ്രാഥമിക ചികിത്സയ്ക്കായി വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി
Content Highlight: Students injured in vehicle accident in Kundamangalam
































