#Young man #Death #Container lorry #Accident
തൃശൂർ: (https://truevisionnews.com/) കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെയാണ് ദാരുണ അപകടം .കോയമ്പത്തൂർ ആണ്ടൂർ സ്വദേശി സഞ്ജയ് രാജ് (25) ആണ് മരിച്ചത്. വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്ക് അരികിൽ രാവിലെ 7:20 ഓടെയാണ് അപകടം ഉണ്ടായത്.
മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സഞ്ജയ്‍യെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ടെയ്നർ ലോറി ഡ്രൈവറെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Content Highlight: Young man dies after being hit by container lorry































.jpeg)


