പിള്ളേര് മോഡിഫൈ ചെയ്യട്ടേ....!! മോഡിഫിക്കേഷന്‍ നടത്തിയെന്ന് കാട്ടി ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്; പണികിട്ടിയത് എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചതിന്

പിള്ളേര് മോഡിഫൈ ചെയ്യട്ടേ....!! മോഡിഫിക്കേഷന്‍ നടത്തിയെന്ന് കാട്ടി ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്; പണികിട്ടിയത് എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചതിന്
Jun 22, 2026 10:53 PM | By Athira V
#Latest News #Motor Vehicle Department #Ambulance Modification #MVD Fine

കൊച്ചി: ( www.truevisionnews.com) മോഡിഫിക്കേഷന്‍ നടത്തിയെന്ന് കാട്ടി ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സിനാണ് പിഴ ലഭിച്ചത്. എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് പിഴ. 5500 രൂപയാണ് ആംബുലന്‍സിന് പിഴയിട്ടത്.

എന്നാല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചത് കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണെന്നാണ് കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം. മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്.

മലയോര മേഖല ആയതിനാല്‍ പ്ലാന്റേഷനിലെ തൊഴിലാളികളടക്കം ആശ്രയിച്ചു പോരുന്ന ആംബുലന്‍സിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയിലാണ് ആംബുലന്‍സ് സേവനം നടത്തുന്നത്.

അതേസമയം കാറില്‍ ബംബര്‍ ഗാര്‍ഡ് വെച്ചതിന് ടാക്‌സി ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിഴയിട്ടിരുന്നു. 5000 രൂപയുടെ പിഴ നോട്ടീസാണ് ടാക്‌സി ഡ്രൈവര്‍ക്ക് ലഭിച്ചത്. അത്യാവശ്യം ആള്‍ട്രേഷന്‍ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചെന്നായിരുന്നു ടാക്‌സി ഡ്രൈവറായ ഷമീര്‍ ഖാലിദ് പറഞ്ഞത്.

ഫൈന്‍ അടക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തുക കുറച്ചു നല്‍കണമെന്നും ഷമീര്‍ ഖാലിദ് വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിരുന്നത്. എന്നാല്‍ പിഴത്തുക കുറയ്ക്കാന്‍ പറ്റില്ലെന്നും സമയം നീട്ടി നല്‍കാമെന്നുമായിരുന്നു എംവിഡി അറിയിച്ചിരുന്നത്.

മോഡിഫിക്കേഷനില്‍ ഇളവുകൾ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന തിരഞ്ഞെടുപ്പിന് മുന്‍പ് വലിയ ജനശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ മോഡിഫിക്കേഷനില്‍ വമ്പന്‍ ഇളവുകള്‍ പ്രതീക്ഷിച്ചവര്‍ക്ക് വന്‍ നിരാശയായിരുന്നു ഫലം. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം വാഹനങ്ങളില്‍ എന്തെല്ലാം മോഡിഫിക്കേഷന്‍ ആകാമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട് വാഹനപ്രേമികളുടെ നിരാശ കൂട്ടി.

18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാമെന്നതടക്കമായിരുന്നു മോഡിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Content Highlight: Motor Vehicle Department fines ambulance for allegedly modifying it

#Latest News #Motor Vehicle Department #Ambulance Modification #MVD Fine

Next TV

Related Stories
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം

Jun 22, 2026 10:40 PM

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം

കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന്‍...

Read More >>
കൂട്ടുകാരന്റെ കല്യാണത്തിന് പൂക്കൾ വാങ്ങാൻ പോയി; വിഴിഞ്ഞത്ത് പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

Jun 22, 2026 10:28 PM

കൂട്ടുകാരന്റെ കല്യാണത്തിന് പൂക്കൾ വാങ്ങാൻ പോയി; വിഴിഞ്ഞത്ത് പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

സുഹ്യത്തുക്കൊൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ...

Read More >>
വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

Jun 22, 2026 10:16 PM

വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

തൃശൂരിൽ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി ഊരുമൂപ്പന് ഗുരുതര...

Read More >>
പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു

Jun 22, 2026 10:12 PM

പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു

കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ...

Read More >>
പെണ്ണിന്റെ ബുദ്ധിയേ...! വയനാടും കോഴിക്കോടും വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കോടികൾ തട്ടി; യുവതിയെ കയ്യോടെ പൊക്കി പോലീസ്

Jun 22, 2026 09:57 PM

പെണ്ണിന്റെ ബുദ്ധിയേ...! വയനാടും കോഴിക്കോടും വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കോടികൾ തട്ടി; യുവതിയെ കയ്യോടെ പൊക്കി പോലീസ്

യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് പറഞ്ഞ് കോടികൾ തട്ടി, യുവതി പെരുമ്പാവൂർ പൊലീസിന്റെ...

Read More >>
ഗുണ്ടാ നേതാവിന്റെ വീട്ടിൽ നിന്ന് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി

Jun 22, 2026 09:45 PM

ഗുണ്ടാ നേതാവിന്റെ വീട്ടിൽ നിന്ന് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി

ഹരിപ്പാട് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി...

Read More >>
Top Stories

News Roundup

GCC News