---
title: "'ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, കുറ്റാരോപിതർ സംഘടനയെ നയിക്കില്ല'- പ്രതികരണവുമായി ജ​ഗദീഷ്"
english_title: "actor Jagadeesh reacts to mass resignations from AMMA"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367457/actor-jagadeesh-reacts-to-mass-resignations-from-amma"
published_at: "2026-06-22T07:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69870e5784989_jagadeesh.jpg"
keywords: ["Latest News", "Jagadeesh", "AMMA", "Swetha Menon"]
---

# 'ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, കുറ്റാരോപിതർ സംഘടനയെ നയിക്കില്ല'- പ്രതികരണവുമായി ജ​ഗദീഷ്

> **Lead Summary:** ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രം, അമ്മയിലെ കൂട്ട രാജിയിൽ പ്രതികരണവുമായി മുതിർന്ന താരം ജഗദീഷ്.

## Article Content

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രം, അമ്മയിലെ കൂട്ട രാജിയിൽ പ്രതികരണവുമായി മുതിർന്ന താരം ജഗദീഷ്.

പണ്ടത്തതുപോലെ നേതൃത്വം പറയുന്നത് അനുസരിച്ചു മിണ്ടാതിരിക്കുന്നവർ അല്ല അമ്മയിലെ അംഗങ്ങളെന്നും ചോദിക്കേണ്ടത് ചോദിക്കും, തിരുത്തേണ്ടത് തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് ആകെ നാണക്കേടുണ്ടാക്കി.

പൊതു സമൂഹത്തിനിടയിൽ അമ്മയെ കുറിച്ച് മോശമായ ധാരണ ഉണ്ടായി. താനും അമ്മയുടെ ട്രഷറർ ആയിരുന്നു. ട്രഷററെ അവധിയിൽ വിടുന്നത് കേട്ടു കേൾവി ഇല്ലാത്ത നടപടിയാണെന്നും ശ്വേതയുടെത് വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതർ സംഘടനയെ നയിക്കില്ല. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. രമേശ്‌ പിഷാരടിയുടെ പേര് താൻ നിർദേശിച്ചപ്പോൾ നിറഞ്ഞ കൈയടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367457/actor-jagadeesh-reacts-to-mass-resignations-from-amma)