പെണ്ണിന്റെ ബുദ്ധിയേ...! വയനാടും കോഴിക്കോടും വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കോടികൾ തട്ടി; യുവതിയെ കയ്യോടെ പൊക്കി പോലീസ്

പെണ്ണിന്റെ ബുദ്ധിയേ...! വയനാടും കോഴിക്കോടും വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് കോടികൾ തട്ടി; യുവതിയെ കയ്യോടെ പൊക്കി പോലീസ്
Jun 22, 2026 09:57 PM | By Athira V
#Latest News #Perumbavoor Police #Woman Trape #Social Media

കൊച്ചി: ( www.truevisionnews.com ) മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയും ബിസിനസ് പാർട്ണറുമാക്കാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പൊലീസിന്റെ പിടിയിൽ.

ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ യുവതി യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.

യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നൽകും. കൂടാതെ ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനവും നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്.

എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിച്ചതായും വിവരമുണ്ട്.

തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്.കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlight: Woman arrested by Perumbavoor police for defrauding young men of crores by promising to make them life partners and business partners

#Latest News #Perumbavoor Police #Woman Trape #Social Media

Next TV

Related Stories
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം

Jun 22, 2026 10:40 PM

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി; പതിമൂന്നുകാരന് ദാരുണാന്ത്യം

കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന്‍...

Read More >>
കൂട്ടുകാരന്റെ കല്യാണത്തിന് പൂക്കൾ വാങ്ങാൻ പോയി; വിഴിഞ്ഞത്ത് പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

Jun 22, 2026 10:28 PM

കൂട്ടുകാരന്റെ കല്യാണത്തിന് പൂക്കൾ വാങ്ങാൻ പോയി; വിഴിഞ്ഞത്ത് പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി

സുഹ്യത്തുക്കൊൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ യുവാവിനെ...

Read More >>
വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

Jun 22, 2026 10:16 PM

വീണ്ടും കാട്ടാന ആക്രമണം; തേക്കിൻ തോട്ടത്തിൽ വിറക് എടുക്കാൻ പോയ ആദിവാസി ഊരുമൂപ്പന് ഗുരുതര പരിക്ക്

തൃശൂരിൽ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി ഊരുമൂപ്പന് ഗുരുതര...

Read More >>
പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു

Jun 22, 2026 10:12 PM

പുലിയെ കിട്ടിയേ....; കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ വീണു

കണ്ണൂർ കേളകത്ത് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി കെണിയിൽ...

Read More >>
ഗുണ്ടാ നേതാവിന്റെ വീട്ടിൽ നിന്ന് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി

Jun 22, 2026 09:45 PM

ഗുണ്ടാ നേതാവിന്റെ വീട്ടിൽ നിന്ന് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി

ഹരിപ്പാട് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി...

Read More >>
Top Stories

News Roundup

GCC News