വല്ലാത്ത ധൈര്യം തന്നെ ....: കോഴിക്കോട് വടകരയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വല്ലാത്ത ധൈര്യം തന്നെ ....: കോഴിക്കോട്  വടകരയിൽ പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Jun 21, 2026 03:18 PM | By Susmitha Surendran
#Robbery at a temple in Vadakara #temple committee #Vadakara police #Robbery

കോഴിക്കോട്  : (https://truevisionnews.com/) കോഴിക്കോട് വടകര ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിൽ പട്ടാപ്പകൽ വൻ മോഷണം. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പകൽ സമയത്ത് ക്ഷേത്രത്തിനുള്ളിൽ ആരുമില്ലാത്ത നേരം നോക്കിയെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

  ക്ഷേത്രവളപ്പിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് അകത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറന്നു. ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മുഴുവൻ കവർന്നാണ് പ്രതി രക്ഷപ്പെട്ടത്. എന്നാൽ ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളാണ് മോഷ്ടാവിന് വിനയായത്.

മോഷണത്തിന്റെ പൂർണമായ ദൃശ്യങ്ങൾ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഒരാൾ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്.

Content Highlight: Robbery at a temple in broad daylight in Vadakara

#Robbery at a temple in Vadakara #temple committee #Vadakara police #Robbery

Next TV

Related Stories
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Jun 21, 2026 04:18 PM

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

Read More >>
അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

Jun 21, 2026 03:43 PM

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും...

Read More >>
Top Stories

News Roundup