---
title: "'അമ്മ'യിൽ വൻ ഭിന്നത; വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് വിമർശനം, യോഗത്തിൽ നാടകീയ രംഗങ്ങൾ"
english_title: "Amma organization, income and expenditure account"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367376/amma-organization-income-and-expenditure-account"
published_at: "2026-06-21T15:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b1337eaf2_AMMA.jpg"
keywords: ["Latest News", "AMMA Organization", "Income And Expenditure Account"]
---

# 'അമ്മ'യിൽ വൻ ഭിന്നത; വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് വിമർശനം, യോഗത്തിൽ നാടകീയ രംഗങ്ങൾ

> **Lead Summary:** **[**മലയാള താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സംബന്ധിച്ച തർക്കത്തെത്തുടർന്ന് കടുത്ത ഭിന്നത.

## Article Content

**[**മലയാള താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സംബന്ധിച്ച തർക്കത്തെത്തുടർന്ന് കടുത്ത ഭിന്നത.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയ മുതിർന്ന അംഗങ്ങൾ റിപ്പോർട്ട് പാസാക്കുന്നതിനെ എതിർത്തു.

റിപ്പോർട്ടിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രഞ്ജി പണിക്കരും രംഗത്തെത്തിയതോടെ യോഗം ഏറെ നേരം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടു.

അംഗങ്ങൾ തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ, പ്രശ്നത്തിൽ മുൻ പ്രസിഡന്റ് മോഹൻലാൽ ഇടപെടണമെന്ന് കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. തുടർന്ന് വൈകാരികമായ പ്രസംഗത്തിലൂടെ മോഹൻലാൽ രംഗത്തെത്തി.

ഭിന്നതകൾ ഉണ്ടെങ്കിലും സംഘടനയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് പാസാക്കാതെ ഭരണസമിതിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിൽ ഒരു വിഭാഗം അംഗങ്ങൾ ഉറച്ചുനിന്നതോടെ സംഘടനയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

രാവിലെ മോഹൻലാലിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ച യോഗമാണ് തർക്കങ്ങളെത്തുടർന്ന് സംഘർഷഭരിതമായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/367376/amma-organization-income-and-expenditure-account)