---
title: "ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ വിഷ്വൽ ആർട്ടിസ്റ്റ് കലേഷ് ഗോവിന്ദൻ"
english_title: "Gauri Lakshmi got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367352/gauri-lakshmi-got-married"
published_at: "2026-06-21T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a379ffa27b88_gouri.jpg"
keywords: ["Gauri Lakshmi", "Wedding"]
---

# ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ വിഷ്വൽ ആർട്ടിസ്റ്റ് കലേഷ് ഗോവിന്ദൻ

> **Lead Summary:** ** **ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ആയ കലേഷ് ഗോവിന്ദന്‍ ആണ് വരന്‍. ഗൗരിയും കലേഷും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.

## Article Content

** **ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ആയ കലേഷ് ഗോവിന്ദന്‍ ആണ് വരന്‍. ഗൗരിയും കലേഷും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. സംഗീതത്തിന്‍റെ പ്രകാശനത്തിന് അതിരുകള്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഗായികയും മ്യൂസിക് പ്രൊഡ്യൂസറുമാണ് ഗൗരി ലക്ഷ്മി.

ക്ലാസിക്കുകളും പ്രശസ്തമായ പഴയ ഗാനങ്ങളുമൊക്കെ തന്‍റേതായ ശൈലിയില്‍ ഗൗരി പാടിയതിന് വലിയ കൈയടി കിട്ടിയിട്ടുണ്ട്. ഒപ്പം ചില വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിമര്‍ശനങ്ങളോട് തന്‍റേതായ രീതിയില്‍ പ്രതികരിച്ചിട്ടുമുണ്ട് ഗൗരി ലക്ഷ്മി. ഒപ്പം ഭയം കൂടാതെ അഭിപ്രായങ്ങള്‍ പറയുന്ന അവരുടെ നിലപാടും സമൂഹമാധ്യമങ്ങളിലും മറ്റും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/367352/gauri-lakshmi-got-married)