---
title: "'അമ്മ'യിൽ കൂട്ടരാജി; 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു "
english_title: "All members of the AMMA governing body have resigned."
publisher: "moviemax.in"
canonical_url: "https://moviemax.in/news/367399/all-members-of-the-amma-governing-body-have-resigned"
published_at: "2026-06-21T16:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37c80b13b46_AMMA.jpg"
keywords: ["LATEST NEWS", "resigned", "AMMA"]
---

# 'അമ്മ'യിൽ കൂട്ടരാജി; 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു 

> **Lead Summary:** കൊച്ചി: **[** അമ്മ ഭരണസമിതി രാജിവെച്ചു. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. 

## Article Content

കൊച്ചി: **[** അമ്മ ഭരണസമിതി രാജിവെച്ചു. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. 

വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തതയില്ലാത്തതിനാൽ റിപ്പോർട്ട് പാസാക്കാനായില്ല. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് യോഗം നടക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തിയശേഷമുള്ള ആദ്യ വാർഷിക ജനറൽ ബോഡി യോഗമാണിത്. 

ഭരണസമിതി സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ച് ഒരു വിഭാഗം അംഗങ്ങൾ അവിശ്വാസ പ്രമേയം തയ്യാറാക്കി ഒപ്പുശേഖരണം നടത്തി. ഭരണസമിതി രാജിവെക്കണമെന്നും, വിവാദങ്ങളിൽ പ്രസിഡന്റ് മൗനം പാലിച്ചത് ശരിയായില്ലെന്നും ഇവർ ആരോപിച്ചു.

ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത നടി അൻസിബയ്ക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് യോഗത്തിനെത്തിയ അൻസിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിലെ ചിലർ തന്നെയാണ് സൃഷ്ടിച്ചതെന്നും, ഭരണസമിതി പിരിച്ചുവിടണമെന്നും യോഗത്തിൽ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367399/all-members-of-the-amma-governing-body-have-resigned)