---
title: "'തെറ്റുകൾ ഏറ്റ് പറഞ്ഞ് പുതിയ നേതൃത്വം ഒഴിയണം'; അമ്മയിൽ അവിശ്വാസപ്രമേയവുമായി ഒരു വിഭാഗം അംഗങ്ങൾ"
english_title: "A crucial meeting of the star organization AMMA"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367325/a-crucial-meeting-of-the-star-organization-amma"
published_at: "2026-06-21T12:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37854fac5d5_amma.jpg"
keywords: ["Latest News", "AMMA", "Malayalam Film Industry"]
---

# 'തെറ്റുകൾ ഏറ്റ് പറഞ്ഞ് പുതിയ നേതൃത്വം ഒഴിയണം'; അമ്മയിൽ അവിശ്വാസപ്രമേയവുമായി ഒരു വിഭാഗം അംഗങ്ങൾ

> **Lead Summary:** ** താ**രസംഘടനയായ അമ്മയുടെ നിർണായക യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്. അമ്മയുടെ പുതിയ നേതൃത്വം ഒഴിയണമെന്നാണ് ഭൂരിപക്ഷം അംഗങ്ങുടെയും അഭിപ്രായം. നേതൃത്വം സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

## Article Content

** താ**രസംഘടനയായ അമ്മയുടെ നിർണായക യോഗം കൊച്ചിയിൽ പുരോഗമിക്കുകയാണ്. അമ്മയുടെ പുതിയ നേതൃത്വം ഒഴിയണമെന്നാണ് ഭൂരിപക്ഷം അംഗങ്ങുടെയും അഭിപ്രായം. നേതൃത്വം സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

തെറ്റുകൾ ഏറ്റ് പറഞ്ഞ് നേതൃത്വം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന അവിശ്വാസപ്രമേയത്തിൻ്റെ രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞ് തീർക്കാനായില്ലെന്നും പ്രമേയത്തിലുണ്ട്.

അൻസിബയുടെയും ടിനി ടോമിൻ്റെയും വിഷയവും അംഗങ്ങൾ യോഗത്തിൽ ഉയർത്തി കാട്ടി. സംഘടനയിൽ പരിഹരിക്കേണ്ട വിഷയം പൊലീസിലേക്ക് നീങ്ങിയതിൽ അംഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്. മുതിർന്ന താരങ്ങൾ വിഷയത്തിൽ ഇടപെടാത്തതും യോഗത്തിൽ വിമർശനം ഉയർന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367325/a-crucial-meeting-of-the-star-organization-amma)