#LATEST NEWS #AMMA #MOHANLAL
കൊച്ചി:(https://moviemax.in/) താരസംഘടനയായ അമ്മയുടെജനറൽ ബോഡി യോഗത്തിൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവും വൻ തർക്കവും. വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തതയില്ലാത്തതിനാൽ റിപ്പോർട്ട് പാസാക്കാനായില്ല. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് യോഗം നടക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തിയശേഷമുള്ള ആദ്യ വാർഷിക ജനറൽ ബോഡി യോഗമാണിത്.
കണക്കുകൾ തെറ്റിയ വാർഷിക റിപ്പോർട്ട് പാസാക്കാൻ അനുവദിക്കില്ലെന്ന് നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ കർശന നിലപാട് എടുത്തു.
തർക്കം രൂക്ഷമായതോടെ വിഷയത്തിൽ മോഹൻലാൽ നിലപാടെടുക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് മോഹൻലാൽ വൈകാരികമായി പ്രതികരിച്ചു. സാവാകാശം തേടി പ്രസിഡന്റ്: റിപ്പോർട്ട് അവതരിപ്പിക്കാൻ 45 ദിവസം കൂടി സമയം അനുവദിക്കണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടു.
ഭരണസമിതി സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ച് ഒരു വിഭാഗം അംഗങ്ങൾ അവിശ്വാസ പ്രമേയം തയ്യാറാക്കി ഒപ്പുശേഖരണം നടത്തി. ഭരണസമിതി രാജിവെക്കണമെന്നും, വിവാദങ്ങളിൽ പ്രസിഡന്റ് മൗനം പാലിച്ചത് ശരിയായില്ലെന്നും ഇവർ ആരോപിച്ചു.
മലയാള സിനിമയിലെ പ്രമുഖ യുവതാരനിര തന്നെ യോഗത്തിൽ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ എന്നിവർ യോഗത്തിന് എത്തിയില്ല.
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത നടി അൻസിബയ്ക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് യോഗത്തിനെത്തിയ അൻസിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിലെ ചിലർ തന്നെയാണ് സൃഷ്ടിച്ചതെന്നും, ഭരണസമിതി പിരിച്ചുവിടണമെന്നും യോഗത്തിൽ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടു.
Content Highlight: Strong criticism and huge controversy against the governing body at the general body meeting of the star organization AMMA

































