'പറയാനുള്ളത് തുറന്നുപറയും, ഗൂഢാലോചയുടെ കെണി കാരണമാണ് ഞാൻ രാജിവെച്ചത്, ഇനി എല്ലാം തുറന്നുപറയാം' - ശ്വേത മേനോൻ

'പറയാനുള്ളത് തുറന്നുപറയും, ഗൂഢാലോചയുടെ കെണി കാരണമാണ് ഞാൻ രാജിവെച്ചത്, ഇനി എല്ലാം തുറന്നുപറയാം' -  ശ്വേത മേനോൻ
Jun 21, 2026 05:27 PM | By Susmitha Surendran
#Shweta Menon #AMMA #President #Resignation

(https://moviemax.in/) താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താൻ രാജിവെക്കുകയാണെന്ന് ശ്വേത വ്യക്തമാക്കി.

താനടക്കം 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതായി വ്യക്തമാക്കിയ അവർ, വലിയ ഗൂഢാലോചനയിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാൻ ചിലർ ശ്രമിച്ചതെന്നും തുറന്നടിച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് ജനറൽ ബോഡിയിൽ നടന്നത്.

ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ വേട്ടയാടാൻ നോക്കിയെന്നും പാവയായി ഇരുന്നാൽ മാത്രമേ സംഘടനയിൽ ഭരിക്കാൻ പറ്റൂ എന്ന നില വന്നതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും ശ്വേത മേനോൻ തുറന്നടിച്ചു. 

ശ്വേതയുടെ വാക്കുകൾ

അമ്മ അധ്യക്ഷ സ്ഥാനം മാത്രമല്ല, അംഗത്വമടക്കം ഞാൻ രാജിവച്ചു. ഞാനും എന്‍റെ കമ്മിറ്റിയും ഒന്നടങ്കം രാജിവച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിൽ വീണ്ടും അമ്മ സംഘടനയെ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്.

അജണ്ട വച്ചുള്ള നീക്കമാണ് എനിക്കും ഭരണസമിതിക്കുമെതിരെ നടന്നത്. അജണ്ട വച്ചുള്ള അവിശ്വാസ പ്രമേയം കൊണ്ടുവന്നു. വലിയ ഗൂഢാലോചന നടന്നു. അജണ്ട വച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കി. എനിക്ക് ഒരു വ്യക്തിത്വം ഉണ്ട്.

പറയാനുള്ളത് തുറന്നുപറയും. ഞങ്ങളുടെ സമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ മുങ്ങിയതാണ് പ്രശ്നങ്ങളുടെ കാരണം. മെയ് 1 ന് അദ്ദേഹം എവിടേക്കോ പോയി. ഒരു മെയിലോ, ആരെയും അറിയിക്കുകയോ ചെയ്യാതെ പുള്ളി ഓടിപ്പോയി. കഴിഞ്ഞ കമ്മിറ്റിയിലെ ബാബുരാജേട്ടൻ ചെയ്ത കാര്യങ്ങളിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്.

അത് ഇന്നുവരെ പുറത്തുപറയാത്തത് അമ്മ ഭാരവാഹിയും അംഗവുമായതിനാലാണ്. എന്നാൽ ഇനി എല്ലാം തുറന്നുപറയാം. വൈകാതെ തന്നെ അത് ചെയ്യും. ഗൂഢാലോചയുടെ കെണി കാരണമാണ് ഞാൻ രാജിവച്ചത്. വനിതാ നേതൃത്വത്തിന്‍റെ പ്രശ്നമല്ല, പാവകളായാലേ സംഘടന ഓടിക്കാൻ പറ്റു എന്ന സാഹചര്യം ഉണ്ടാക്കി. എനിക്ക് അങ്ങനെ പാവയാകാൻ സാധിക്കില്ല. അതുകൊണ്ട് ഞാൻ രാജിവച്ച് പടിയിറങ്ങുന്നു.


Content Highlight: I resigned because of the trap of conspiracy, - Shweta Menon

#Shweta Menon #AMMA #President #Resignation

Next TV

Related Stories
'അമ്മ'യിൽ കൂട്ടരാജി; 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു

Jun 21, 2026 04:41 PM

'അമ്മ'യിൽ കൂട്ടരാജി; 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു

അമ്മ ഭരണ സമിതി മുഴുവന്‍ അംഗങ്ങളും...

Read More >>
'സംഘടനയെ തകർക്കാനാകില്ലെന്ന് മോഹൻലാൽ'; 'അമ്മ'യിൽ രൂക്ഷമായ തർക്കം

Jun 21, 2026 04:23 PM

'സംഘടനയെ തകർക്കാനാകില്ലെന്ന് മോഹൻലാൽ'; 'അമ്മ'യിൽ രൂക്ഷമായ തർക്കം

താരസംഘടനയായ അമ്മയുടെജനറൽ ബോഡി യോഗത്തിൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവും വൻ...

Read More >>
Top Stories