---
title: "'സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം, കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്' - മല്ലിക സുകുമാരൻ"
english_title: "Actress Mallika Sukumaran said that others in the governing body should have resigned instead of Shwetha."
publisher: "moviemax.in"
canonical_url: "https://moviemax.in/news/367411/actress-mallika-sukumaran-said-that-others-in-the-governing-body-should-have-resigned-instead-of-shwetha"
published_at: "2026-06-21T17:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37d3fb6f87a_MALLIKA.jpg"
keywords: ["Actress Mallika Sukumaran", "Swetha Menon", "AMMA"]
---

# 'സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം, കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്' - മല്ലിക സുകുമാരൻ

> **Lead Summary:** ** **അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുൻപ് താര സംഘടനയായ അമ്മയിൽ വലിയ പൊട്ടിത്തെറി നടന്നിരിക്കുകയാണ്. ജനറൽ ബോഡി മീറ്റിങ്ങിലെ കണക്ക് അവതരണം വലിയ തർക്കങ്ങൾക്ക് വഴിവച്ചതിന് പിന്നാലെ ശ്വേത മേനോൻ അടങ്ങുന്ന ഭരണ സമിതി രാജിവച്ചിരിക്കുകയാണ് ഇപ്പോൾ.

## Article Content

** **അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുൻപ് താര സംഘടനയായ അമ്മയിൽ വലിയ പൊട്ടിത്തെറി നടന്നിരിക്കുകയാണ്. ജനറൽ ബോഡി മീറ്റിങ്ങിലെ കണക്ക് അവതരണം വലിയ തർക്കങ്ങൾക്ക് വഴിവച്ചതിന് പിന്നാലെ ശ്വേത മേനോൻ അടങ്ങുന്ന ഭരണ സമിതി രാജിവച്ചിരിക്കുകയാണ് ഇപ്പോൾ.

ഏറെ നേരം നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് നാടകീയ രം​ഗങ്ങൾ. ശ്വേതയ്ക്ക് പകരം ഭരണസമിതിയിലെ മറ്റുള്ളവരായിരുന്നു രാജിവയ്ക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ല. സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം. അപ്പോള്‍ നിലനില്‍ക്കുമെന്നും മല്ലിക പറയുന്നു. വിഷയത്തിൽ സീനിയർ നടന്മാർ ഇടപെടണമെന്നും അവർ മൗനം പാലിച്ചിട്ട് കാര്യമില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു.

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ

*ശ്വേത മേനോന്‍ അംഗത്വം രാജി വെച്ചെന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. കുറേ പതിര് കറക്കേണ്ടി വരും മോനെ. വാര്‍ഷിക കണക്ക് പാസാക്കാന്‍ പറ്റിയില്ല എന്നത് വാസ്തവമാണ്. അതിന്‍റെ കുറ്റബോധം ശ്വേതയ്ക്കുണ്ട്. ഒരുപാട് ആരോപണങ്ങള്‍ വന്നപ്പോള്‍ ശ്വേതയ്ക്ക്, ഞാന്‍ ചെയ്യാത്ത തെറ്റിന് കൂടി കേള്‍ക്കേണ്ടി വരുന്നല്ലോ എന്നത് ഉണ്ടായി. *

*സംഘടനയിലെ മറ്റ് പെണ്ണുങ്ങളെല്ലാം തെറ്റ് ചെയ്തവര്‍ തന്നെയാണ്. ശ്വേതയ്ക്ക് പകരം മറ്റുള്ളവരായിരുന്നു രാജി വച്ച് കാണിക്കേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് തെറ്റ് പറ്റി ക്ഷമിക്കണമെന്ന് പറഞ്ഞ്. അവരാരും ചെയ്തില്ല. പകരം ശ്വേത ചെയ്തു. *

*സ്ത്രീകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സംഘടനയായി അമ്മ മാറിയിട്ടില്ല. സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം. അപ്പോള്‍ നിലനില്‍ക്കും. അതിന് വഴിവച്ച് കൊടുത്ത തിരശീലയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരുണ്ടാകും. *

*കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്. ജനറല്‍ സെക്രട്ടറിക്കും, ഖജാന്‍ജിയ്ക്കും അല്ലെ കണക്കിന്‍റെ ഉത്തരവാദിത്വം. അതാണ് സത്യം. സെക്രട്ടറിയും ട്രഷററിയും ഒക്കെ ആണ് കണക്ക് ശരിയായില്ലെന്ന് പറയുമ്പോള്‍ രാജിവയ്ക്കേണ്ടത്. പക്ഷേ അവര്‍ മിണ്ടാതിരുന്നപ്പോള്‍, താന്‍ ഒട്ടിപ്പിടിച്ചിരിക്കേണ്ടെന്ന് ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടാകും.*

### Related Links & Sources
- [Original Story Source](https://moviemax.in/news/367411/actress-mallika-sukumaran-said-that-others-in-the-governing-body-should-have-resigned-instead-of-shwetha)