---
title: "രഞ്ജിത്തിന് കുരുക്ക് മുറുകുന്നു; ലൈംഗികാതിക്രമ കേസിൽ തെളിവുകളോടെ കുറ്റപത്രം സമർപ്പിച്ചു"
english_title: "Police submits chargesheet in court in sexual assault case against film director Ranjith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367323/police-submits-chargesheet-in-court-in-sexual-assault-case-against-film-director-ranjith"
published_at: "2026-06-21T11:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5db2a6ec9c_Police_want_director_Ranjith_back_in_custody.jpg"
keywords: ["LATEST NEWS", "director Ranjith", "sexual assault"]
---

# രഞ്ജിത്തിന് കുരുക്ക് മുറുകുന്നു; ലൈംഗികാതിക്രമ കേസിൽ തെളിവുകളോടെ കുറ്റപത്രം സമർപ്പിച്ചു

> **Lead Summary:** കൊച്ചി: **[** പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത് കുറ്റക്കാരനാണെന്നും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

## Article Content

കൊച്ചി: **[** പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത് കുറ്റക്കാരനാണെന്നും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ശക്തമായ തെളിവുകൾ: രഞ്ജിത്തിനെതിരെ നിരവധി സാക്ഷിമൊഴികളും കൃത്യമായ സാഹചര്യ തെളിവുകളും ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്.

പരാതി ഇങ്ങനെ: ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് രഞ്ജിത് അപമര്യാദയായി പെരുമാറി എന്നാണ് ഒരു നടി പരാതി നൽകിയത്. സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് പറഞ്ഞ് കാരവനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ ആക്ഷേപം. കേസിന്റെ ഭാഗമായി സംഭവം നടന്ന കാരവൻ പൊലീസ് മുൻപ് പിടിച്ചെടുത്ത് പരിശോധിച്ചിരുന്നു.

നിലവിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്ന് രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.  നടിയുടെ അഭിനയത്തെ സംവിധായകൻ എന്ന നിലയിൽ താൻ വിമർശിച്ചിരുന്നു. ആ വൈരാഗ്യം വെച്ച് കെട്ടിച്ചമച്ച വ്യാജ പരാതിയാണിത് എന്നായിരുന്നു രഞ്ജിത്തിന്റെ വാദം.

സമാനമായ കേസിൽ മുൻപും രഞ്ജിത്ത് പ്രതിയായിട്ടുണ്ടെന്നും, അന്ന് സാഹചര്യം അനുകൂലമായതിനാലാണ് രക്ഷപ്പെട്ടതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/367323/police-submits-chargesheet-in-court-in-sexual-assault-case-against-film-director-ranjith)