കുളത്തൂപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 66-കാരി മെഡിക്കൽ കോളേജിൽ, പ്രദേശത്ത് കടുത്ത ജാഗ്രതനിർദ്ദേശം

കുളത്തൂപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 66-കാരി മെഡിക്കൽ കോളേജിൽ, പ്രദേശത്ത് കടുത്ത ജാഗ്രതനിർദ്ദേശം
Jun 21, 2026 02:17 PM | By Athira V
#Latest News #Amoebic Encephalitis #Kollam #Kulathupuzha

കൊല്ലം: ( www.truevisionnews.com ) കൊല്ലം ജില്ലയിൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രിച്ചു. ആ​ഴ്ച​ക​ൾ നീ​ണ്ട അ​സ്വ​സ്ഥ​ത​ക​ൾ​ക്ക് പി​ന്നാ​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാണ് കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി​ക്ക് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇതിനുപിന്നാലെ പ്രദേശത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ച​ന്ദ​ന​ക്കാ​വ് ഷീ​ല വി​ലാ​സ​ത്തി​ൽ ച​ന്ദ്രി​ക (66)യെ ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ച​ന്ദ​ന​ക്കാ​വ് പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി.

പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കി​ണ​റു​ക​ളും കു​ടി​വെ​ള്ള സ്ത്രോ​ത​സ്സു​ക​ളും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​നും തി​ള​പ്പി​ച്ചാ​റി​യ ശു​ദ്ധ​ജ​ലം മാ​ത്ര​മേ കു​ടി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും രോ​ഗ​ബാ​ധ​യെ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​ത്ത് ന​ൽ​കു​ന്നു​ണ്ട്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ആ​ർ. അ​രു​ൺ​കു​മാ​ർ, ബ്ലോ​ക്ക് എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ബി. ​സ​ൽ‍മ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വി. ​മോ​നി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​തേ​സ​മ​യം, മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും അ​ഭാ​വ​മാ​ണ് ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്ന​തെ​ന്നും പ​നി ബാ​ധി​ത​രു​ടെ​യും മ​റ്റും എ​ണ്ണം ദി​നം​പ്ര​തി ഏ​റി​യി​ട്ടും വേ​ണ്ട​താ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​രോ​ഗ്യ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

Content Highlight: Amoebic encephalitis confirmed in Kollam district

#Latest News #Amoebic Encephalitis #Kollam #Kulathupuzha

Next TV

Related Stories
അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

Jun 21, 2026 03:43 PM

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും...

Read More >>
വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

Jun 21, 2026 03:06 PM

വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ കല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടെതെന്ന് സംശയം...

Read More >>
'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ  പ്രതികരണവുമായി പ്രവീൺകുമാർ

Jun 21, 2026 02:39 PM

'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികരണവുമായി പ്രവീൺകുമാർ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ...

Read More >>
Top Stories

News Roundup