---
title: "'അമ്മയിൽ നീതി നിഷേധം’; തന്നെ കേൾക്കാൻ ഭാരവാഹികൾ തയ്യാറായില്ലെന്ന് ട്രഷറർ ഉണ്ണിശിവപാൽ'; ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ വിമർശനം"
english_title: " Denial of justice in AMMA Unni Sivapal with allegation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367248/denial-of-justice-in-amma-unni-sivapal-with-allegation"
published_at: "2026-06-21T06:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a373efde686b_Unni_Sivapal.jpg"
keywords: ["Latest News", "AMMA Association", "Unni Sivapal"]
---

# 'അമ്മയിൽ നീതി നിഷേധം’; തന്നെ കേൾക്കാൻ ഭാരവാഹികൾ തയ്യാറായില്ലെന്ന് ട്രഷറർ ഉണ്ണിശിവപാൽ'; ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ വിമർശനം

> **Lead Summary:** അമ്മ ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ ഉണ്ണിശിവപാൽ. അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നും ഉണ്ണി ശിവപാൽ പറയുന്നു. സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാലിന്റെ തുറന്നുപറച്ചിൽ.

## Article Content

അമ്മ ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ ഉണ്ണിശിവപാൽ. അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്നും ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ തന്നെ കേട്ടില്ലെന്നും ഉണ്ണി ശിവപാൽ പറയുന്നു. സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വീഡിയോയിലാണ് ഉണ്ണി ശിവപാലിന്റെ തുറന്നുപറച്ചിൽ.

അമ്മയിൽ നിന്ന് തിരഞ്ഞെടുത്ത ഒരു ട്രഷറർ പുറത്ത് നിൽക്കുന്നു. മെയ് 12 ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ പങ്കെടുത്തു എന്നിട്ടും തന്നെ കേൾക്കാൻ ഭാരവാഹികൾ തയ്യാറായില്ല. മാധ്യമങ്ങളിലൂടെയാണ് അവധിയിൽ പറഞ്ഞയച്ചുവെന്ന് അറിയുന്നത്.

ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? ഒരു സ്റ്റാഫ് പറഞ്ഞ കാര്യങ്ങൾ കെട്ടിടാൻ തന്നെ അവധിയിൽ വിട്ടത്. ഒരു തെറ്റുപോലും ചെയ്യാത്ത തന്നെ ഇങ്ങനെ ക്രൂശിക്കുന്നതിന് എന്ത് ന്യായമാണുള്ളത്. കാലം തെളിയിക്കേണ്ട ചില സത്യങ്ങൾ ഉണ്ട്. മാധ്യമങ്ങളുടെ മുന്നിൽ വന്ന് ഇതുവരെ ഒരു കാര്യങ്ങളും സംസാരിച്ചിട്ടില്ല.

ഇന്ന് നടക്കുന്ന ജനറൽ ബോഡിയിലാണ് വിശ്വാസം. കമ്മിറ്റിയിലെ ആരും എന്നെ വിളിച്ചില്ല ചില അംഗങ്ങൾ മാത്രമാണ് വിളിച്ചത്. ഒരു ഗ്രൂപ്പിന്റെയും ഭാഗമായി ഇതുവരെ നിന്നിട്ടില്ല. ആദ്യമായി അമ്മയിൽ ഒരു പാനലിലും നിൽക്കാതെ മത്സരിച്ചിട്ടുള്ള ആളാണ് താൻ. തോറ്റാലും ജയിച്ചാലും അമ്മ എന്ന സംഘടനയ്ക് വേണ്ടി പ്രവർത്തിച്ചയാളാണ് താൻ.

സത്യസന്ധതയ്ക്കും നീതിയ്ക്കും വിലയുണ്ടോ എന്ന് നമുക്ക് നോക്കാം. ഞാൻ നിങ്ങളിൽ വിശ്വാസം അർപ്പിക്കുന്നു. അതിന് ശേഷം ചില കാര്യങ്ങൾ എനിക്ക് പറഞ്ഞെ മതിയാകൂ , ഉണ്ണി ശിവപാൽ വാട്സാപ്പ് വീഡിയോയിൽ പറഞ്ഞു.

അൻസിബ ഹസന്‍റെ പരാതികൾ മുതൽ അമ്മയിലെ പടലപ്പിണക്കങ്ങൾ വരെയുള്ള നിരവധി പ്രശ്നങ്ങൾക്കാണ് ഇന്നത്തെ യോഗത്തിൽ പരിഹാരം കാണേണ്ടത്. മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, ടിനി ടോമിനെതിരെ അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിൻ്റെ വാദം. നേരത്തെ, ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367248/denial-of-justice-in-amma-unni-sivapal-with-allegation)