'മാമോദീസ മുങ്ങുകയോ ശബരിമലയിൽ പോയി മാലയിടുകയോ ചെയ്യണം, വിമർശിച്ചാൽ വെട്ടി നിരത്തുന്നു'; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

'മാമോദീസ മുങ്ങുകയോ ശബരിമലയിൽ പോയി മാലയിടുകയോ ചെയ്യണം, വിമർശിച്ചാൽ വെട്ടി നിരത്തുന്നു'; ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
Jun 21, 2026 01:53 PM | By Athira V
#Latest News #Sreejith P R #Facebook Post #DYFI Alappuzha

ആലപ്പുഴ: ( www.truevisionnews.com ) ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റ്. കമ്മിറ്റികളിൽ ആളുകളെ ഉൾപ്പെടുത്തുന്നത് ജാതിയും മതവും നോക്കി. വിമർശിക്കുന്നവരെ ജില്ലാ സെക്രട്ടറി കമ്മിറ്റികളിൽ നിന്ന് വെട്ടി നിരത്തുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

യുവജന സംഘടനയെ നയിക്കുന്നത് 40 കഴിഞ്ഞവരെന്നും ആക്ഷേപം. ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജിത്ത് പി.ആർ ആണ് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കായംകുളത്ത് ഡിവൈഎഫ്ഐ ഭാരവാഹി ആകണമെങ്കിൽ പൊന്നാനിയിൽ പോയി തൊപ്പി ഇടേണ്ട അവസ്ഥ എന്നും വിമർശനമുണ്ട്.

മാമോദീസ മുങ്ങുകയോ ശബരിമലയിൽ പോയി മാലയിടുകയോ ചെയ്യണം. ജാതി മത വർഗീയ കാർഡുകൾ നിരത്തിയാണ് അംഗങ്ങളെ തെരഞെടുക്കുന്നത് എന്നും ആക്ഷേപമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി നിരവധി പ്രവർത്തകർ രംഗത്തെത്തി. പോസ്റ്റിന് താഴെ നേതൃത്വത്തിനെതിരെ നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.

ശ്രീജിത്ത് പി.ആറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

തുറന്ന് പറയാതെ ഒരടി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്.കഴിഞ്ഞ കായംകുളം ഇലക്ഷനിൽ വൻ പരാജയം ഏറ്റ് വാങ്ങുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് DYFI യുടെ സംഘടനാ പരാജയമാണ്. കായംകുളത്ത് യൂത്ത് കോൺഗ്രസിൻ്റെയോ BJP യുടെയോ നേരെ നിൽക്കാനുള്ള ശേഷി DYFI ക്ക് നഷ്‌ടമായി .

അല്ലെങ്കിൽ നഷ്‌ടമാക്കി.. പരിപൂർണമായ നേതൃമാറ്റത്തിന് പകരമായി നേതാക്കൻമാർക്ക് താൽപര്യമുള്ള ആളുകളെ തിരുകി കയറ്റി .ചില മേഖലകളിൽ നിന്ന് 3, 4 പേർ .. മറ്റിടത്ത് ഒരാൾ. ചിലയിടത്ത് സെക്രട്ടറിമാർ Ac യിൽ ചിലയിടത്ത് പ്രസിഡൻ്റ് മറ്റൊരിടത്ത് ട്രഷറർ ബ്ലോക്ക് കമ്മിറ്റിയിൽ ഇതൊരു സംഘടനയാണോആരുടെയൊക്കെയോ അജണ്ട നടപ്പിലാക്കുന്നത് പോലെ.

40 വയസോളം പ്രായമാകുന്നവരാണ് ത്രസിക്കുന്ന യുവജന സംഘടനയെ നയിക്കാനായി വെമ്പൽ കൊള്ളുന്നത്.അധികാരത്തിൽ കടിച്ച് തൂങ്ങി നിൽക്കാൻനാണമില്ലേ എന്ന് ചോദിച്ച് പോകുകയാണ്.

പുതിയ ആളുകൾ വരട്ടെ ആർക്കാണ് പ്രശ്‌നം .. നല്ല ചെറുപ്പക്കാർ കടന്ന് വരട്ടെഓരോ സമ്മേളനവും ഇലക്ഷനുകളും രസകരമായ അനുഭവങ്ങൾ ആണ് തരുന്നത് എത്ര മനോഹരമായാണ് നേതാക്കൻമാരെ സെറ്റ് ചെയ്യുന്നതും കൃത്യമായി ജാതി മത വർഗീയ കാർഡു ഉപയോഗിക്കുന്നതും നമക്കിപ്പം സാഹചര്യത്തിനനുസരിച്ച് പൊന്നാനിയിൽ പോയി തൊപ്പിയിടാനും മാമോദിസ മുങ്ങാനും ശബരിമലയിൽ പോയി മാലയിടാനും കഴിയില്ല.

എല്ലാ മനുഷ്യരെയും തുല്യരായി കാണാനും എല്ലാവരും ഒന്നാണെന്ന ഉത്തമ ബോധ്യമുണ്ട്.എൻ്റെ അഭിപ്രായം പല ഘട്ടങ്ങളിലും ഞാൻ ശക്തമായി പറയാറുണ്ട് അതിൻ്റെ പേരിൽ വിശുദ്ധനായ DYFI ജില്ല സെക്രട്ടറി ശ്രീ ജയിംസ് സാമുവേൽ ജില്ല കമ്മിറ്റി കൂടി പേരെടുത്ത് പറഞ്ഞ് വെട്ടി.

പിന്നെ ആരുമില്ലാത്തത് കൊണ്ട് ഉൾപ്പെടുത്തിയെന്നും കേൾക്കുന്നുസാധാരണ ചെറുപ്പക്കാരെയെല്ലാം വെട്ടി നിരത്തി സ്വന്തം കസേര ഉറപ്പിക്കുന്നആലപ്പുഴ ജില്ലയിൽ കൃത്യമായ സൂക്ഷ്മമായ വർഗീയമായ അജണ്ടകളുടെയും വിഭാഗിയതയുടെയും പ്രധാനി.മണ്ടക്ക് നിന്ന് നോൽക്കുന്നത് കൊണ്ടാണ് വലുതായി തോന്നുന്നത്.താഴെ ആരുമില്ല എന്ന സത്യം വല്ലപ്പോഴും മനസിലാക്ക് .പിന്നെ വെട്ടിയാൽ നാട്ടു ഭാഷയിൽ പറഞ്ഞാൽ പഴമാണ്.

പിന്നെ ഒരു കാര്യം സത്യസന്ധമായി ജീവിതം തൊലച്ച് രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരോടാണ്.. സൂക്ഷിച്ചും കണ്ട് നിൽക്കുക അന്യ രാഷ്ട്രീയക്കാരെ സഹോദരരെ പോലെ കാണുക.. അഭിപ്രായങ്ങളില്ലാതെ നൈസായി നിൽക്കുക. ആവശ്യമില്ലാത്ത സത്യസന്ധതക്കും ആത്മാർഥതക്കും പോയാ ജീവിതം പോകും

Content Highlight: Sreejith PR's Facebook post strongly criticizes DYFI Alappuzha district leadership

#Latest News #Sreejith P R #Facebook Post #DYFI Alappuzha

Next TV

Related Stories
വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

Jun 21, 2026 03:06 PM

വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ കല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടെതെന്ന് സംശയം...

Read More >>
'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ  പ്രതികരണവുമായി പ്രവീൺകുമാർ

Jun 21, 2026 02:39 PM

'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികരണവുമായി പ്രവീൺകുമാർ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ...

Read More >>
Top Stories










News Roundup