ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ ജീവൻ പോകും! സുരക്ഷാ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ഇല്ലിക്കൽക്കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ ജീവൻ പോകും! സുരക്ഷാ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ഇല്ലിക്കൽക്കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം
Jun 21, 2026 01:35 PM | By Anusree vc
#Latest News #Illickal Kallu #Poonjar #Dangerous Stunts

പൂഞ്ഞാർ: (https://truevisionnews.com/) പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. കനത്ത സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽക്കല്ലിന് മുകളിൽ കയറി സാഹസികത കാട്ടിയത്.

പ്രവേശന അനുമതിയില്ലാത്ത പിറകുവശത്തു കൂടി അനധികൃതമായി ട്രക്കിങ് നടത്തിയാണ് ഇവർ കല്ലിന് മുകളിൽ കയറിയത്. നേരിയ ഒരു അശ്രദ്ധ ഉണ്ടായാൽ പോലും ജീവൻ നഷ്ടപ്പെടാവുന്ന സാഹചര്യത്തിൽ നിന്ന് വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഒരാഴ്ച മുൻപും സമാനമായ രീതിയിൽ ഇവിടെ മുകളിൽ കയറിയ യുവാക്കൾ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.

‍ഞായർ രാവിലെ ആറ് മണിയോടെയാണ് യുവാക്കൾ ഇല്ലിക്കൽകല്ലിൽ എത്തിയത്. മുൻവശത്തുകൂടിയാണ് ട്രക്കിങ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇവർ പിറകുവശത്തുകൂടി കയറുകയായിരുന്നു. സ്ഥലത്തെത്തിയ മറ്റ് വിനോദസഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. യുവാക്കളെ തിരിച്ചറിയാനായിട്ടില്ല.

Content Highlight: Youths Perform Dangerous Stunts in Illickal Kallu, Poonjar

#Latest News #Illickal Kallu #Poonjar #Dangerous Stunts

Next TV

Related Stories
വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

Jun 21, 2026 03:06 PM

വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; കണ്ണൂർ വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച് സിജോ സ്ക്കറിയയുടെ മാതാപിതാക്കൾ

വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ കല്ലറയിലെ മൃതദേഹം വിലങ്ങാട് സ്വദേശിയുടെതെന്ന് സംശയം...

Read More >>
'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ  പ്രതികരണവുമായി പ്രവീൺകുമാർ

Jun 21, 2026 02:39 PM

'കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല, കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല'; കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികരണവുമായി പ്രവീൺകുമാർ

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ...

Read More >>
Top Stories

News Roundup