'കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി, എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെ'; സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്ന് കോഴിക്കോട് ഫ്ലക്സ്

'കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി, എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെ'; സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്ന് കോഴിക്കോട് ഫ്ലക്സ്
Jun 21, 2026 07:53 AM | By VIPIN P V
#Latest News #Sunny Joseph #KPCC President #Flux Board #DCC Office #Kozhikode

കോഴിക്കോട്: ( www.truevisionnews.com ) ഡിസിസി ഓഫീസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയെന്നും ഫ്ലെക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ.

കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ഈ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെയാണ്. എംപിമാരും എംഎൽഎമാരും മണ്ഡലത്തിൽ ശ്രദ്ധിക്കട്ടെ. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതിയെന്നും ഫ്ലക്സിൽ പറയുന്നുണ്ട്.

മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാർട്ടിയെ നേരായവിധം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല എന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാൻഡ് തീരുമാനമൊന്നും എടുത്തിട്ടില്ല.

Content Highlight: Kozhikode Flux demands that Sunny Joseph resign as KPCC President

#Latest News #Sunny Joseph #KPCC President #Flux Board #DCC Office #Kozhikode

Next TV

Related Stories
 പിന്നിലാര്? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കപ്പലില്‍ 'ഐ ലവ് പാകിസ്താന്‍' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

Jun 21, 2026 09:20 AM

പിന്നിലാര്? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കപ്പലില്‍ 'ഐ ലവ് പാകിസ്താന്‍' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

കൊച്ചിയിലെ കപ്പല്‍ നിര്‍മാണശാല, ഐ ലവ് പാകിസ്താന്‍, രാജ്യദ്രോഹ കുറ്റം , എറണാകുളം സൗത്ത് ടൗണ്‍ പൊലീസ്, യുകെ...

Read More >>
പുനലൂർ ക്ഷേത്രത്തിലെ കാണിക്ക സ്വർണം കവർന്നു: മേൽശാന്തിയും സഹായിയായ യുവതിയും പിടിയിൽ

Jun 21, 2026 09:16 AM

പുനലൂർ ക്ഷേത്രത്തിലെ കാണിക്ക സ്വർണം കവർന്നു: മേൽശാന്തിയും സഹായിയായ യുവതിയും പിടിയിൽ

പുനലൂർ ക്ഷേത്രം, കാണിക്ക സ്വർണം കവർന്നു, മേൽശാന്തിയും യുവതിയും ...

Read More >>
Top Stories

News Roundup