സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ തുടരും; ലോഡ്ഷെഡിങ് നീട്ടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ തുടരും; ലോഡ്ഷെഡിങ് നീട്ടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി
Jun 21, 2026 09:14 AM | By Fidha Parvin
#latest news #KSEB #Power crisis

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്നും ഡിസംബർ വരെ ഇത് നീണ്ടുനിന്നേക്കുമെന്നും കെ.എസ്.ഇ.ബി.  പ്രതിസന്ധി ഈ രീതിയിൽ തുടരുകയാണെങ്കിൽ നിലവിലെ ലോഡ്ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണങ്ങൾ മറികടന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

നിലവിൽ വൈദ്യുതി വാങ്ങാൻ യൂണിറ്റിന് 10 രൂപയാണ് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കെ.എസ്.ഇ.ബി. വൈദ്യുതിക്കായി ടെൻഡർ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് സമർപ്പിച്ചിട്ടില്ല. മുൻപ് വായ്പയായി വാങ്ങിയ വൈദ്യുതി ഇതര സംസ്ഥാനങ്ങൾക്ക് മടക്കി നൽകേണ്ടി വന്നതും ഡാമുകളിൽ വെള്ളം കുറഞ്ഞതുമാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണം.

പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

ജൂൺ 16 മുതൽ തിരികെ നൽകാമെന്ന കരാറിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയമാണിത്.

 സംസ്ഥാനത്ത് മൺസൂൺ എത്തിയെങ്കിലും മഴ ശക്തിപ്രാപിക്കാത്തതിനാൽ ചൂട് കുറഞ്ഞിട്ടില്ല. 4,100 മെഗാവാട്ടിന്റെ ആവശ്യകത പ്രതീക്ഷിച്ച സ്ഥാനത്ത് 4,900 മെഗാവാട്ട് വരെയായി ഉപയോഗം ഉയർന്നു. ദിവസേനയുള്ള ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണുണ്ടായത്.

'സംസ്ഥാനത്ത് ജൂണ്‍ 1നുതന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാല്‍ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4,100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4,900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.

ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളില്‍നിന്നുള്ള 1701 മെഗാവാട്ടും ദീര്‍ഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂര്‍ണ്ണതോതില്‍ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂണ്‍ 16 മുതല്‍ 30 വരെ നിലനില്‍ക്കുകയാണ്.

പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും 5% ആയി ചുരുങ്ങിയിരിക്കുകയാണ്. ഇക്കാരണങ്ങളാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്', എന്നാണ് കെഎസ്ഇബി വിശദീകരണം.

Content Highlight: Power crisis to continue till December KSEB

#latest news #KSEB #Power crisis

Next TV

Related Stories
16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ  കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

Jun 21, 2026 10:54 AM

16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

കോടതി, എലത്തൂർ പൊലീസ്, സ്ത്രീത്വത്തെ അപമാനിച്ചു , കോഴിക്കോട്...

Read More >>
വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

Jun 21, 2026 10:34 AM

വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്, വീണ ടി, സാമ്പത്തിക ഇടപാട്, എന്‍ഫോഴ്‌സ്‌മെന്റ്...

Read More >>
ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

Jun 21, 2026 10:34 AM

ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

കെ.എ​സ്​ആ​ർ​ടിസി​യു​ടെ പ്രി​യ​ദ​ർ​ശ​നി സ​ർ​വി​സ് , സ്വ​കാ​ര്യ ബ​സു​കളുടെ സ​ർ​വി​സ് നി​ർ​ത്താൻ ബ​സു​ട​മ​ക​ളു​ടെ...

Read More >>
രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

Jun 21, 2026 10:23 AM

രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്...

Read More >>
എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര  ആരോപണം

Jun 21, 2026 09:54 AM

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര ആരോപണം

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ...

Read More >>
Top Stories

News Roundup