---
title: "'രണ്ടെണ്ണം അടിച്ചിട്ടല്ല ചെയ്തത്, റിപ്പോർട്ട് ചെയ്തവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടെന്ന് തോന്നുന്നു'; വ്യാജ വാർത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ടൊവിനോ തോമസ്"
english_title: "Tovino Thomas lashes out against fake news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367197/tovino-thomas-lashes-out-against-fake-news"
published_at: "2026-06-20T17:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3680541401e_123.jpg"
keywords: ["LATEST NEWS", "Tovino Thomas", "fake news"]
---

# 'രണ്ടെണ്ണം അടിച്ചിട്ടല്ല ചെയ്തത്, റിപ്പോർട്ട് ചെയ്തവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടെന്ന് തോന്നുന്നു'; വ്യാജ വാർത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ടൊവിനോ തോമസ്

> **Lead Summary:** **[**'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ ദി ബോയ്' തിയറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. ജീത്തു മാധവന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ഇമോഷണൽ മിസ്റ്ററി ഡ്രാമയിൽ നടൻ ടൊവിനോ തോമസും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ടൊവിനോയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്ന് എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

## Article Content

**[**'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ ദി ബോയ്' തിയറ്ററുകളിൽ വൻ വിജയമായി മുന്നേറുകയാണ്. ജീത്തു മാധവന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ ഇമോഷണൽ മിസ്റ്ററി ഡ്രാമയിൽ നടൻ ടൊവിനോ തോമസും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ടൊവിനോയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്ന് എന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

എന്നാൽ, സിനിമ തിയറ്ററുകളിൽ തരംഗമാകുന്നതിനിടെ തനിക്കെതിരെ വന്ന ഒരു വ്യാജ വാർത്തയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ തോമസ്.

> സിനിമയുടെ പ്രസ് മീറ്റിനിടെ ടൊവിനോ പറഞ്ഞ കാര്യങ്ങളെ പൂർണ്ണമായും വളച്ചൊടിച്ചാണ് ഒരു ഓൺലൈൻ മാധ്യമം വാർത്താ കാർഡ് തയാറാക്കിയത്. "ശരീരം ഒന്ന് ലൂസ് ആകണമായിരുന്നു, രണ്ടെണ്ണം അടിച്ച്, കവിളൊക്കെ തുടുത്താണ് ഞാൻ ബാലനിൽ ജോയിൻ ചെയ്യുന്നത്" എന്ന രീതിയിലായിരുന്നു ആ കാർഡിലെ വാചകം.

> "അല്ലയോ മഞ്ഞ പത്രമേ, ഞാൻ കണ്ടെണ്ണം അടിച്ച് അല്ല ഈ കഥാപാത്രം ചെയ്തത്. ഇതു റിപ്പോർട്ട് ചെയ്തവൻ രണ്ടെണ്ണം അടിച്ചിട്ടാണ് റിപ്പോർട്ട് ചെയ്തത് എന്ന് തോന്നുന്നു. 'heights of misquoting' നീയൊക്കെ എവിടെ കൊണ്ടാണ് കേൾക്കുന്നത്?"

തന്റെ കഥാപാത്രത്തിന് വേണ്ടി നടത്തിയ ശാരീരിക മാറ്റങ്ങളെക്കുറിച്ച് ടൊവിനോ പ്രസ് മീറ്റിൽ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു:

> "ദിവസവും ബിരിയാണി കഴിക്കുന്ന, കള്ളുകുടിക്കുന്ന ഒരാളാണ് എന്റെ വേഷം. അപ്പോഴാണ് ഈ വയറിന്റെ കാര്യമൊക്കെ ചിന്തിച്ചത്. വയറ് പ്രോസ്തെറ്റിക് ആണ്. ഞാൻ ഫുൾ ഫിറ്റായി ഇരുന്നാൽ ആ കഥാപാത്രത്തിന് ഒട്ടും സെറ്റാവുകയില്ല. അതുകൊണ്ട് ഒരാഴ്ച ബ്രേക്ക് എടുത്ത് ഞാൻ ദുബായ്ക്ക് പോയി. സുഹൃത്തുക്കൾക്കൊപ്പം ചില്ല് ചെയ്ത് കവിളൊക്കെ തുടുത്തിട്ടാണ് തിരിച്ചു വരുന്നത്. ആ സമയത്ത് വർക്കൗട്ടുകളും ചെയ്തില്ല. കാരണം ശരീരം ഒന്ന് ലൂസ് ആവണമെന്നായിരുന്നു."

    സുഹൃത്തുക്കൾക്കൊപ്പം 'ചില്ല് ചെയ്യാൻ' പോയതിനെയാണ് ഓൺലൈൻ മാധ്യമം 'രണ്ടെണ്ണം അടിച്ച്' എന്ന് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത്. ഇതിനെതിരെയാണ് താരം ഇപ്പോൾ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/367197/tovino-thomas-lashes-out-against-fake-news)