രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്
Jun 21, 2026 10:23 AM | By Athira V
#Latest News #Notorious Thief #Malappuram

നി​ല​മ്പൂ​ർ: ( www.truevisionnews.com ) വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ് പൂ​വ്വ​ത്തി​പൊ​യി​ൽ സ്വ​ദേ​ശി വാ​ക്ക​യി​ൽ അ​ക്ബ​റി​നെ​യാ​ണ് (56) നി​ല​മ്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ല​മ്പൂ​ർ രാ​മം​കു​ത്ത് സ്വ​ദേ​ശി അ​ക്ക​ര​പ്പീ​ടി​ക റു​ഖി​യ​യു​ടെ വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യാ​ണ് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചി​ന് രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ പ്ര​തി, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും രൂ​പ​യും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ൻ നാ​സ​ർ മൈ​സൂ​രു​വി​ലേ​ക്ക് പോ​യ​തി​നാ​ൽ റു​ഖി​യ​യും മ​രു​മ​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും രാ​ത്രി 9. 45ഓ​ടെ വീ​ടു​പൂ​ട്ടി തൊ​ട്ട​ടു​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. രാ​വി​ലെ റു​ഖി​യ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി വി.​കെ വി​ശ്വം​ഭ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ശേ​ഷം മു​ങ്ങി​യ പ്ര​തി മേ​ലാ​റ്റൂ​ർ ഭാ​ഗ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. മു​മ്പ് ജ​യി​ലി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യോ​ടൊ​പ്പ​മാ​യി​രു​ന്നു അ​ക്ബ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

മോ​ഷ​ണ​മു​ത​ലു​ക​ൾ വി​റ്റ് ഗോ​വ​യി​ലും മ​റ്റും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന പ്ര​തി ക​ഴി​ഞ്ഞ​ത​വ​ണ നേ​പ്പാ​ളി​ൽ വ​രെ കൂ​ട്ടു​പ്ര​തി​ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ക്ബ​ർ ക​ഴി​ഞ്ഞ മേ​യ് അ​വ​സാ​ന​ത്തി​ലാ​ണ് ജ​യി​ൽ​മോ​ചി​ത​നാ​യ​ത്. രാ​ത്രി​കാ​ല​ത്ത് ട്രെ​യി​നി​ൽ വ​ന്നു ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

എ​സ്.​ഐ ര​തീ​ഷ്, എ.​എ​സ്.​ഐ സു​നി​ത, സി.​പി.​ഒ അ​ന​സ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സാ​ബി​റ​ലി, പി. ​സ​ജീ​ഷ്, സി.​കെ. സ​ജേ​ഷ്, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Content Highlight: Notorious thief arrested for breaking into house, stealing gold ornaments and cash

#Latest News #Notorious Thief #Malappuram

Next TV

Related Stories
ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

Jun 21, 2026 11:15 AM

ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

പന്തീരാങ്കാവ് ടോൾ പ്ലാസ വഴി കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കുന്നതായി വ്യാപക...

Read More >>
'പ്രിയദർശിനി' തിരിച്ചടിയായി; പ്രതിദിനം 6,000 രൂപ വരെ നഷ്ടം; സ്വന്തം നാലു  ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്

Jun 21, 2026 11:15 AM

'പ്രിയദർശിനി' തിരിച്ചടിയായി; പ്രതിദിനം 6,000 രൂപ വരെ നഷ്ടം; സ്വന്തം നാലു ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്

പ്രിയദർശിനി, കോൺഗ്രസ് നേതാവ്, സ്വകാര്യ ബസ് സൗജന്യ യാത്ര പദ്ധതി, യുഡിഎഫ് സർക്കാർ...

Read More >>
കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

Jun 21, 2026 11:09 AM

കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി...

Read More >>
16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ  കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

Jun 21, 2026 10:54 AM

16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

കോടതി, എലത്തൂർ പൊലീസ്, സ്ത്രീത്വത്തെ അപമാനിച്ചു , കോഴിക്കോട്...

Read More >>
വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

Jun 21, 2026 10:34 AM

വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്, വീണ ടി, സാമ്പത്തിക ഇടപാട്, എന്‍ഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories

News Roundup