---
title: "'ഞാൻ ജീവനോടെയുണ്ട്, എനിക്ക് വേണ്ടി ആദരാഞ്ജലി പോസ്റ്റിട്ടവരോട് ദൈവമേ ക്ഷമിക്കൂ'; കാൻസർ ചികിത്സയ്ക്കിടയിലും വ്യാജ പ്രചാരണങ്ങൾക്കെതിരെ കണ്ണീരോടെ രേണു സുധി"
english_title: "Renu Sudhi, Cancer treatment, Tribute post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367138/renu-sudhi-cancer-treatment-tribute-post"
published_at: "2026-06-20T13:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a364f63e8861_renu_sudhi.jpg"
keywords: ["Renu Sudhi", "Renu Sudhi Cancer", "Renu Sudhi Fake Tribute Post"]
---

# 'ഞാൻ ജീവനോടെയുണ്ട്, എനിക്ക് വേണ്ടി ആദരാഞ്ജലി പോസ്റ്റിട്ടവരോട് ദൈവമേ ക്ഷമിക്കൂ'; കാൻസർ ചികിത്സയ്ക്കിടയിലും വ്യാജ പ്രചാരണങ്ങൾക്കെതിരെ കണ്ണീരോടെ രേണു സുധി

> **Lead Summary:** കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവമായ വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിനെ കാൻസർ ബാധിച്ചെന്ന വാർത്ത പുറത്തുവരുന്നത്. തുടക്കത്തിൽ വെറും ഊഹാപോഹങ്ങളാണെന്ന് കരുതിയെങ്കിലും, ഒടുവിൽ ആരാധകരുടെ ആശങ്കകൾ ശരിവെച്ചുകൊണ്ട് രേണു തന്നെ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

## Article Content

കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയ ലോകത്ത് ഏറെ സജീവമായ വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിനെ കാൻസർ ബാധിച്ചെന്ന വാർത്ത പുറത്തുവരുന്നത്. തുടക്കത്തിൽ വെറും ഊഹാപോഹങ്ങളാണെന്ന് കരുതിയെങ്കിലും, ഒടുവിൽ ആരാധകരുടെ ആശങ്കകൾ ശരിവെച്ചുകൊണ്ട് രേണു തന്നെ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

തന്റെ കീമോതെറാപ്പി ചികിത്സ ആരംഭിച്ച വിവരവും സോഷ്യൽ മീഡിയയിലൂടെ രേണു ആരാധകരുമായി പങ്കുവെച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശരീരത്തിൽ 'പിക്ക് ലൈൻ' ഇട്ടിട്ടുണ്ടെന്നും അതിയായ വേദന അനുഭവിക്കുന്നുണ്ടെന്നും രേണു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും തുടർചികിത്സകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

''കീമോ സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയുള്ള പിക്ക് ലെെനാണിത്. ഈ ലെെൻ ഇങ്ങനെ വന്ന് നമ്മുടെ ഹാർട്ടിന്റെ ധമനിയിലേക്കാണ് കിടക്കുന്നത്. അസ്വസ്ഥതകളും ബ്ലീഡിംഗും വേദനയും എനിക്കുണ്ട്. ഞാൻ കുഞ്ഞിലേ മുതലേ ദെെവ വിശ്വാസിയാണ്. പ്രാർത്ഥനയുമായി നടന്ന ആളാണ്. കുറേ നാളായി തിരക്ക് മൂലം ഓടി നടക്കുകയായിരുന്നു. രോഗശയ്യയിൽ ആയപ്പോഴാണ് ദെെവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനായത്. ഹിന്ദുവെന്നെ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെ ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. വഴിപാടുകൾ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ കാര്യം തന്നെയാണത്. ട്രീറ്റ്മെന്റ് നല്ല രീതിയിൽ നടക്കട്ടെ. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കം കുറവായിരുന്നു.

ചുറ്റുമുള്ള ഒരുപാട് പേർ എന്നെക്കുറിച്ച് അപവാദം പറഞ്ഞപ്പോഴും ഞാൻ പതറാതെ നിന്നു. ഇപ്പോഴും ഞാൻ പതറിയില്ല. ആദരാ‍ഞ്ജലി പോസ്റ്റിട്ടവരോട് എനിക്കൊന്നും പറയാനില്ല. ഇനിയിപ്പോൾ എഐ വെച്ച് ഞാൻ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോയും വരും. അവരോടൊക്കെ ദെെവം ക്ഷമിക്കട്ടെ. അവരുടെ വീട്ടിലൊന്നും ഇങ്ങനെ വരരുതേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആ പോസ്റ്റിട്ടവനോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അവൻ അവന്റെ റീച്ചിന് വേണ്ടി ചെയ്തതാണ്. ആരും ജീവിച്ചിരിക്കുന്നവരെക്കുറിച്ച് മരിച്ചെന്ന് പറയരുത്. മരണം ദുഖ:കരമായ സംഭവമാണ്. ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് കടന്ന് വരരുതേ എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് മരണം'', രേണു വീഡിയോയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/367138/renu-sudhi-cancer-treatment-tribute-post)