ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ
Jun 21, 2026 10:34 AM | By Athira V
#Latest News #KSRTC #Priyadarshani Service #Private Bus #Wayanad

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ( www.truevisionnews.com) കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പ്രി​യ​ദ​ർ​ശ​നി സ​ർ​വി​സ് ക​ല​ക്ഷ​ൻ കു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം മു​പ്പ​തോ​ടെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‘ജി ​ഫോം’ പൂ​രി​പ്പി​ച്ച് ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​നാ​ണ് തീ​രു​മാ​നം.

അ​തി​നു​ള്ളി​ൽ സ​ർ​ക്കാ​റി​ന്റെ പ്രാ​യോ​ഗി​ക​മാ​യ ഇ​ട​പെ​ട​ലാ​ണ് സം​ഘ​ട​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ബ​ജ​റ്റി​ൽ ബ​സു​ക​ളു​ടെ ടാ​ക്സ് 50 ശ​ത​മാ​നം സ​ർ​ക്കാ​ർ കു​റ​ച്ച​ത് ന​ല്ല കാ​ര്യ​മാ​ണ്. പ്ര​തി​ദി​നം 130 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് ഒ​രു ബ​സി​ന് ലാ​ഭം ഉ​ണ്ടാ​കു​ന്ന​ത്.

അ​തേ​സ​മ​യം, സ്ത്രീ ​യാ​ത്ര​ക്കാ​ർ ക​യ​റാ​ൻ മ​ടി കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 3000 മു​ത​ൽ 5000 വ​രെ രൂ​പ ഒ​രു ദി​വ​സം ന​ഷ്ട​മു​ണ്ടാ​കു​ന്നു​ണ്ട്. ഫ​ല​ത്തി​ൽ ടാ​ക്സ് കു​റ​ച്ച​തു​കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ല​ഭി​ക്കു​ന്നി​ല്ല.

15 വ​ർ​ഷം മു​മ്പാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര ചാ​ർ​ജ് പ​രി​ഷ്ക​രി​ച്ച​ത്. അ​തി​നു​ശേ​ഷം യാ​തൊ​രു വ​ർ​ധ​ന​വും വ​രു​ത്തി​യി​ട്ടി​ല്ല. മ​റ്റു ജി​ല്ല​ക​ളി​ൽ ര​ക്ഷി​താ​ക്ക​ളും ട്രാ​വ​ലി​ങ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി​യും സ​മ​വാ​യ​ത്തി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ ചാ​ർ​ജ് കൂ​ട്ടി​യി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ൽ അ​തു​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.

ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് പി.​കെ. ഹ​രി​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ര​ഞ്ജി​ത്ത് റാം, ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. രാ​ജ​ശേ​ഖ​ര​ൻ, ജി​ല്ല ട്ര​ഷ​റ​ർ സി.​എ. മാ​ത്യു, സി.​എ. ഐ​പ്പ്, ജോ​ർ​ജ് പു​ൽ​പ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Content Highlight: Bus owners' organization to stop KSRTC's Priyadarshani service and private bus services

#Latest News #KSRTC #Priyadarshani Service #Private Bus #Wayanad

Next TV

Related Stories
ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

Jun 21, 2026 11:15 AM

ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

പന്തീരാങ്കാവ് ടോൾ പ്ലാസ വഴി കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കുന്നതായി വ്യാപക...

Read More >>
'പ്രിയദർശിനി' തിരിച്ചടിയായി; പ്രതിദിനം 6,000 രൂപ വരെ നഷ്ടം; സ്വന്തം നാലു  ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്

Jun 21, 2026 11:15 AM

'പ്രിയദർശിനി' തിരിച്ചടിയായി; പ്രതിദിനം 6,000 രൂപ വരെ നഷ്ടം; സ്വന്തം നാലു ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്

പ്രിയദർശിനി, കോൺഗ്രസ് നേതാവ്, സ്വകാര്യ ബസ് സൗജന്യ യാത്ര പദ്ധതി, യുഡിഎഫ് സർക്കാർ...

Read More >>
കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

Jun 21, 2026 11:09 AM

കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി...

Read More >>
16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ  കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

Jun 21, 2026 10:54 AM

16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

കോടതി, എലത്തൂർ പൊലീസ്, സ്ത്രീത്വത്തെ അപമാനിച്ചു , കോഴിക്കോട്...

Read More >>
വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

Jun 21, 2026 10:34 AM

വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്, വീണ ടി, സാമ്പത്തിക ഇടപാട്, എന്‍ഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories

News Roundup