എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര ആരോപണം

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര  ആരോപണം
Jun 21, 2026 09:54 AM | By Fidha Parvin
#latest news #uber auto #kidnap

കൊച്ചി: (https://truevisionnews.com/) കൊച്ചിയിൽ എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഹൈക്കോടതി അഭിഭാഷക മരിലിൻ റോമിയോയാണ് സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

പരാതി നൽകിയിട്ട് ഒരാഴ്ചയായിട്ടും എറണാകുളം സെൻട്രൽ പൊലീസ് ഇതുവരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തിട്ടില്ല.  കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ച് സംഭവം ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചത്.

പൊലീസിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയതായി അഭിഭാഷക പറഞ്ഞു. ഹൈക്കോടതി അഭിഭാഷകയായ തനിക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും അവർ ചോദിക്കുന്നു.

അതേസമയം, ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ പരാതിയാണെന്നാണ് പൊലീസിന്റെ വിശദീകരണം. തിരക്കേറിയ സമയമായതിനാൽ ഗതാഗത തടസ്സമൊഴിവാക്കാൻ ഓട്ടോ മുന്നോട്ട് നീക്കി പാർക്ക് ചെയ്തതാണെന്നും, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

Content Highlight: Uber auto driver attempts to kidnap eight-year-old boy

#latest news #uber auto #kidnap

Next TV

Related Stories
ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

Jun 21, 2026 11:15 AM

ങേ ഇതെന്ത് കൂത്ത്...? യാത്ര ചെയ്യാത്ത വണ്ടിയുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം പിടിച്ചു; പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കെതിരെ പരാതി

പന്തീരാങ്കാവ് ടോൾ പ്ലാസ വഴി കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കുന്നതായി വ്യാപക...

Read More >>
'പ്രിയദർശിനി' തിരിച്ചടിയായി; പ്രതിദിനം 6,000 രൂപ വരെ നഷ്ടം; സ്വന്തം നാലു  ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്

Jun 21, 2026 11:15 AM

'പ്രിയദർശിനി' തിരിച്ചടിയായി; പ്രതിദിനം 6,000 രൂപ വരെ നഷ്ടം; സ്വന്തം നാലു ബസ് സർവീസുകൾ നിർത്തിവെച്ച് കോൺഗ്രസ് നേതാവ്

പ്രിയദർശിനി, കോൺഗ്രസ് നേതാവ്, സ്വകാര്യ ബസ് സൗജന്യ യാത്ര പദ്ധതി, യുഡിഎഫ് സർക്കാർ...

Read More >>
കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

Jun 21, 2026 11:09 AM

കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

കോഴിക്കോട് വടകരയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി...

Read More >>
16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ  കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

Jun 21, 2026 10:54 AM

16 വർഷം മുൻപുള്ള അതിക്രമക്കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ

കോടതി, എലത്തൂർ പൊലീസ്, സ്ത്രീത്വത്തെ അപമാനിച്ചു , കോഴിക്കോട്...

Read More >>
വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

Jun 21, 2026 10:34 AM

വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്, വീണ ടി, സാമ്പത്തിക ഇടപാട്, എന്‍ഫോഴ്‌സ്‌മെന്റ്...

Read More >>
Top Stories

News Roundup