---
title: "ആദ്യ മുഴ 15 വയസ്സിൽ, മൂന്നാം ഘട്ട ക്യാൻസർ; മറച്ചുവെച്ച വേദനകൾ തുറന്നുപറഞ്ഞ് രേണു സുധി"
english_title: " Renu Sudhi shares treatment information with fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/366966/renu-sudhi-shares-treatment-information-with-fans"
published_at: "2026-06-19T15:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a350ec9abfc1_renu.jpg"
keywords: ["Renu Sudhi", "Cancer"]
---

# ആദ്യ മുഴ 15 വയസ്സിൽ, മൂന്നാം ഘട്ട ക്യാൻസർ; മറച്ചുവെച്ച വേദനകൾ തുറന്നുപറഞ്ഞ് രേണു സുധി

> **Lead Summary:** > ** **താൻ ക്യാൻസർ ബാധിതയാണെന്ന വാർത്ത പങ്കുവെച്ചതിന് പിന്നാലെ ചികിത്സാ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. രോഗം മൂന്നാം ഘട്ടത്തിന്റെ അവസാനത്തിലാണെന്ന് നേരത്തെ വ്യക്തമാക്കിയ താരം, കീമോതെറാപ്പി ചികിത്സ ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്നും ഇൻസ്റ്റഗ്രാമിലൂടെ അഭ്യർത്ഥിച്ചു."

## Article Content

> ** **താൻ ക്യാൻസർ ബാധിതയാണെന്ന വാർത്ത പങ്കുവെച്ചതിന് പിന്നാലെ ചികിത്സാ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. രോഗം മൂന്നാം ഘട്ടത്തിന്റെ അവസാനത്തിലാണെന്ന് നേരത്തെ വ്യക്തമാക്കിയ താരം, കീമോതെറാപ്പി ചികിത്സ ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്നും ഇൻസ്റ്റഗ്രാമിലൂടെ അഭ്യർത്ഥിച്ചു."

**രോഗാവസ്ഥ അറിയിച്ചുകൊണ്ട് രേണു സുധി മുന്‍പ് പറഞ്ഞത്**

എനിക്ക് കാന്‍സര്‍ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരുടെ അടുത്തുനിന്ന് ഞാനത് മറച്ചുവെച്ചു. പക്ഷേ ഇപ്പോള്‍ അത് പറയാൻ സമയമായി എന്ന് തോന്നി. പല തെറ്റിദ്ധാരണകളും പലർക്കുമുണ്ട്. ഇത് ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ആദ്യമായി ബ്രെസ്റ്റില്‍ ഒരു മുഴ ശ്രദ്ധയില്‍ പെട്ടത് എനിക്ക് 15 വയസ് ഉള്ളപ്പോഴാണ്.

ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്. 15-ാം വയസില്‍ ഞാനത് അത്ര കാര്യമാക്കിയില്ല. വീട്ടുകാരോടും പറഞ്ഞില്ല. കുറേ നാൾ കഴിഞ്ഞ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വീട്ടുകാര്‍ ഇത് അറിഞ്ഞത്. അവര്‍ കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടുപോയി. 15- 16 വർഷം മുന്‍പത്തെ കാര്യമാണ്.

അന്ന് ബയോപ്സി ചെയ്തിരുന്നു. അന്ന് ഡോക്ടർ എന്നോട് പറഞ്ഞത് ഇതിങ്ങനെ വെക്കരുത് എന്നായിരുന്നു. ഇപ്പോള്‍ വലിയ പ്രശ്നമില്ലെങ്കിലും ഭാവിയില്‍ കാൻസർ ആയേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് മറ്റൊരു ഓപ്പറേഷൻ കഴിഞ്ഞിട്ട് നിൽക്കുകയായിരുന്നു. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷൻ. അത് കുറച്ച് പെയിൻഫുൾ ആയിരുന്നു. ആ ഒരു പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.

സുധിച്ചേട്ടന്‍റെ മരണശേഷം ഒരിക്കല്‍ ഡോക്ടറെ കണ്ടപ്പോള്‍ സ്കാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്കാനിം​ഗ് റിസല്‍ട്ട് കണ്ട് സംശയം തോന്നിയപ്പോള്‍ മാമ്മോ​ഗ്രാം ചെയ്യാന്‍ അദ്ദേഹം പറഞ്ഞു. മാമ്മോ​ഗ്രാമിലും സംശയം തോന്നിയപ്പോഴാണ് ബയോപ്സി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്.

അതിന്‍റെ റിസൾട്ടും ഞാൻ ഒറ്റയ്ക്ക് ചെന്നാണ് മേടിച്ചത്. അപ്പോള്‍ എന്നോട് പറഞ്ഞു കാൻസർ ആണെന്ന്. ഞാൻ ഒന്നും മിണ്ടിയില്ല. ആ റിസൾട്ട് വീട്ടിൽ കൊണ്ട് രണ്ടു മൂന്ന് ദിവസം ഭദ്രമായിട്ട് വച്ച് ഒരു മനുഷ്യനോടും പറഞ്ഞില്ല.

ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നെ മെഡിക്കല്‍ കോളെജിലും പരിശോധിച്ചു. മെഡിക്കല്‍ കോളെജിലും കാന്‍സര്‍ ആണെന്നത് സ്ഥിരീകരിച്ചു. മൂന്നാമത്തെ സ്റ്റേജ് കഴിയുന്ന ഘട്ടമായെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കീമോതെറാപ്പി തുടങ്ങണം എന്ന് പറഞ്ഞു. ഉടനെ അത് തുടങ്ങും.

### Related Links & Sources
- [Original Story Source](https://moviemax.in/news/366966/renu-sudhi-shares-treatment-information-with-fans)