നീറ്റ് പരീക്ഷ: തിരുവനന്തപുരത്ത് ഇന്ന് രാവിലെ 9.30 മുതൽ ഗതാഗത നിയന്ത്രണം; പാർക്കിങ് സൗകര്യങ്ങൾ ഇങ്ങനെ

നീറ്റ് പരീക്ഷ: തിരുവനന്തപുരത്ത് ഇന്ന് രാവിലെ 9.30 മുതൽ ഗതാഗത നിയന്ത്രണം; പാർക്കിങ് സൗകര്യങ്ങൾ ഇങ്ങനെ
Jun 21, 2026 09:25 AM | By Krishnapriya S R
#Latest News #Thiruvanandapuram #NEET Exam #Traffic Control

തിരുവനന്തപുരം: (truevisionnews.com) ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ രാവിലെ 9.30 മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പരീക്ഷാർഥികളുമായി എത്തുന്ന വാഹനങ്ങൾ വിദ്യാർഥികളെ ഇറക്കിയ ശേഷം നഗരത്തിൽ പോലീസ് നിശ്ചയിച്ചിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പരീക്ഷാർഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യാർത്ഥം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, തമ്പാനൂർ, പാളയം എന്നിവിടങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ എന്നിവ പ്രധാന പാർക്കിങ് ഇടങ്ങളാണ്.

കൂടാതെ, നഗരത്തിലെ താഴെ പറയുന്ന റോഡുകളുടെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്:

കവടിയാർ-കുറവൻകോണം റോഡിന്റെ ഇടതുവശം, വിമൻസ് കോളജ്-വഴുതയ്ക്കാട് റോഡിന്റെ ഇടതുവശം, നന്താവനം-മ്യൂസിയം റോഡിന്റെ ഇടതുവശം, സംഗീത കോളജ് നേർക്ക റോഡ്, സ്പെൻസർ-പാളയം റോഡിന്റെ ഇടതുവശം, പബ്ലിക്സ്-ആയുർവേദ കോളജ് റോഡിന്റെ ഇരുവശങ്ങൾ, ആക്കുളം-കിള്ളിപ്പാലം റോഡിന്റെ ഇടതുവശം, പബ്ലിക് ലോ കോളജ് റോഡ്, നിയമസഭ-വികാസ്ഭവൻ റോഡ്, എകെജി-ജനറൽ ഹോസ്പിറ്റൽ റോഡിന്റെ ഇടതുവശം, പരത്തിപ്പാറ-കേശവദാസപുരം റോഡിന്റെ ഇടതുവശം, കേശവദാസപുരം-പ്ലാമൂട് റോഡിന്റെ ഇരുവശങ്ങൾ, ജഗതി-ഇടപ്പഴിഞ്ഞി റോഡിന്റെ ഇടതുവശം, മോഡൽ സ്കൂൾ പബ്ലിക് റോഡിന്റെ ഇടതുവശം എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlight: Traffic control in Thiruvananthapuram

#Latest News #Thiruvanandapuram #NEET Exam #Traffic Control

Next TV

Related Stories
വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

Jun 21, 2026 10:34 AM

വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്, വീണ ടി, സാമ്പത്തിക ഇടപാട്, എന്‍ഫോഴ്‌സ്‌മെന്റ്...

Read More >>
ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

Jun 21, 2026 10:34 AM

ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

കെ.എ​സ്​ആ​ർ​ടിസി​യു​ടെ പ്രി​യ​ദ​ർ​ശ​നി സ​ർ​വി​സ് , സ്വ​കാ​ര്യ ബ​സു​കളുടെ സ​ർ​വി​സ് നി​ർ​ത്താൻ ബ​സു​ട​മ​ക​ളു​ടെ...

Read More >>
രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

Jun 21, 2026 10:23 AM

രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്...

Read More >>
എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര  ആരോപണം

Jun 21, 2026 09:54 AM

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര ആരോപണം

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ...

Read More >>
'ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ്, ചോദിച്ചപ്പോൾ ബലാത്സംഗ ഭീഷണി'; വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന

Jun 21, 2026 09:42 AM

'ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ്, ചോദിച്ചപ്പോൾ ബലാത്സംഗ ഭീഷണി'; വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന

ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ് വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന...

Read More >>
Top Stories

News Roundup