ഇതൊന്ന് ഓർത്തുവെച്ചോളൂ....: 'ആ പണം സംഘാടകർക്ക് ലാഭിക്കാം, പൊന്നാടയും ബൊക്കയും വേണ്ട, പകരം പുസ്തകം മതി' - രമേഷ് പിഷാരടി

ഇതൊന്ന് ഓർത്തുവെച്ചോളൂ....: 'ആ പണം സംഘാടകർക്ക് ലാഭിക്കാം, പൊന്നാടയും ബൊക്കയും വേണ്ട, പകരം പുസ്തകം മതി' - രമേഷ് പിഷാരടി
Jun 21, 2026 09:14 AM | By Susmitha Surendran
#Ramesh Pisharody #Palakkad MLA #Books

പാലക്കാട്: (https://truevisionnews.com/) പൊതുപരിപാടികളില്‍ മൊമെന്റോ, പൊന്നാട, ബൊക്കെ എന്നിവ തരുന്നത് ഒഴിവാക്കി പകരം പുസ്തകള്‍ തരാമെന്ന് പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. വായിക്കാം, വായനശാലയ്ക്ക് കൊടുക്കാം. പാലക്കാടിന് വേണ്ടി സ്‌നേഹപൂര്‍വ്വം രമേഷ് പിഷാരടി എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു മാസം എംഎല്‍എ എന്ന നിലയില്‍ 50 പൊതുപരിപാടികളിലെങ്കിലും പങ്കെടുക്കുന്നുണ്ട്. മൊമെന്റോയോ പൊന്നാടയോ ബൊക്കെയോ ഈ പരിപാടികളില്‍ ലഭിക്കും. ഇതിന് കുറഞ്ഞത് 1,000 രൂപയെങ്കിലും സംഘാടകര്‍ക്ക് ചെലവാകും. ഇത് ഒഴിവാക്കണം. നിര്‍ബന്ധമാണെങ്കില്‍ പുസ്തകം തന്നാല്‍ മതിയെന്നാണ് രമേഷ് പിഷാരടി പറയുന്നത്.  

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

പുതിയ തീരുമാനം ??

മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം..

ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളില്‍ എങ്കിലും MLA എന്ന നിലയില്‍ പങ്കെടുക്കുന്നുണ്ട്.

മെമെന്റോ, പൊന്നാട, ബൊക്കെ ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേര്‍ന്നോ ലഭിക്കും

ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും

എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകര്‍ക്ക് ഒഴിവാക്കാം….ഒഴിവാക്കണം 

അതൊരു സ്‌നേഹമാണെന്ന് അറിയാം 

അഥവാ നിര്‍ബന്ധമെങ്കില്‍

അവയ്ക്ക് പകരം ഒരു പുസ്തകം  തന്നാല്‍ മതി 

വായിക്കാം…വായനശാലയ്ക്ക് കൊടുക്കാം …….

പാലക്കാടിന് വേണ്ടി

സ്‌നേഹപൂര്‍വ്വം

രമേഷ് പിഷാരടി

Content Highlight: Giving away mementos, gold coins, and bouquets at public events and giving away books instead rameshpisharadi

#Ramesh Pisharody #Palakkad MLA #Books

Next TV

Related Stories
വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

Jun 21, 2026 10:34 AM

വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്, വീണ ടി, സാമ്പത്തിക ഇടപാട്, എന്‍ഫോഴ്‌സ്‌മെന്റ്...

Read More >>
ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

Jun 21, 2026 10:34 AM

ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

കെ.എ​സ്​ആ​ർ​ടിസി​യു​ടെ പ്രി​യ​ദ​ർ​ശ​നി സ​ർ​വി​സ് , സ്വ​കാ​ര്യ ബ​സു​കളുടെ സ​ർ​വി​സ് നി​ർ​ത്താൻ ബ​സു​ട​മ​ക​ളു​ടെ...

Read More >>
രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

Jun 21, 2026 10:23 AM

രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്...

Read More >>
എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര  ആരോപണം

Jun 21, 2026 09:54 AM

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര ആരോപണം

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ...

Read More >>
'ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ്, ചോദിച്ചപ്പോൾ ബലാത്സംഗ ഭീഷണി'; വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന

Jun 21, 2026 09:42 AM

'ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ്, ചോദിച്ചപ്പോൾ ബലാത്സംഗ ഭീഷണി'; വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന

ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ് വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന...

Read More >>
Top Stories

News Roundup