#Latest News #Heart Attack #Death #Accident
പത്തനംതിട്ട: ( www.truevisionnews.com ) മിനി ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കവിയൂര്‍ സ്വദേശി ഡി ജിബു(46) ആണ് മരിച്ചത്. ഡ്രൈവിങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കവിയൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.
മറ്റൊരു സംഭവത്തിൽ കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കമ്പല്ലൂർ സ്വദേശി പടിഞ്ഞാറേതിൽ സജേഷ് (35) ആണ് മരിച്ചത്. കമ്പല്ലൂർ ചെമ്മരങ്കയം റോഡിൽ അമ്പേച്ചാൽ റോഡിൽ വെച്ചാണ് അപകടമുണ്ടായത്
Content Highlight: Driver dies tragically after mini lorry crashes into electricity pole after suffering heart attack while driving
































