അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
Jun 21, 2026 07:05 AM | By VIPIN P V
#Latest News #YouTuber Thoppi #Obscene Footage #Police Register Case

കൊച്ചി: ( www.truevisionnews.com ) അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രി പറഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്.

തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.

സംഭവത്തില്‍ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്‍കിയതായി അവകാശപ്പെട്ട് പിന്നീട് തൊപ്പി രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണെന്നും ക്രിമിനല്‍ കേസുകളും മാനനഷ്ട കേസുകളും തന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തൊപ്പി പറഞ്ഞത്.

Content Highlight: Police register case against YouTuber for posting obscene footage on social media

#Latest News #YouTuber Thoppi #Obscene Footage #Police Register Case

Next TV

Related Stories
 പിന്നിലാര്? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കപ്പലില്‍ 'ഐ ലവ് പാകിസ്താന്‍' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

Jun 21, 2026 09:20 AM

പിന്നിലാര്? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കപ്പലില്‍ 'ഐ ലവ് പാകിസ്താന്‍' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

കൊച്ചിയിലെ കപ്പല്‍ നിര്‍മാണശാല, ഐ ലവ് പാകിസ്താന്‍, രാജ്യദ്രോഹ കുറ്റം , എറണാകുളം സൗത്ത് ടൗണ്‍ പൊലീസ്, യുകെ...

Read More >>
പുനലൂർ ക്ഷേത്രത്തിലെ കാണിക്ക സ്വർണം കവർന്നു: മേൽശാന്തിയും സഹായിയായ യുവതിയും പിടിയിൽ

Jun 21, 2026 09:16 AM

പുനലൂർ ക്ഷേത്രത്തിലെ കാണിക്ക സ്വർണം കവർന്നു: മേൽശാന്തിയും സഹായിയായ യുവതിയും പിടിയിൽ

പുനലൂർ ക്ഷേത്രം, കാണിക്ക സ്വർണം കവർന്നു, മേൽശാന്തിയും യുവതിയും ...

Read More >>
Top Stories










News Roundup