ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

ലൈസൻസ് പോയികിട്ടിയല്ലോ...! ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുത്തു; ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി
Jun 20, 2026 09:42 PM | By Athira V
#Latest News #MVD #Driving Licence Suspension #Kumbalam Toll Plaza

എറണാകുളം: ( www.truevisionnews.com ) കുമ്പളം ടോൾ പ്ലാസയിൽ ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ട് എടുത്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ നടപടി. ടോൾ പ്ലാസ അധികൃതരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി.

​ജൂൺ 20-ന് പുലർച്ചെയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി ജീപ്പ് മുന്നോട്ടെടുക്കുകയായിരുന്നു. ബാരിക്കേഡുമായി ജീപ്പ് മുന്നോട്ട് കുതിച്ചു. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എംവിഡി നടപടി സ്വീകരിച്ചത്.

അപകടകരമായും അശ്രദ്ധമായും മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലും ഡ്രാവർ വാഹനം ഓടിച്ചതായി കണ്ടെത്തുകയും തുടർന്ന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകുകയും ആയിരുന്നു. വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Action taken against jeep driver for driving ahead by overturning barricade at Kumbalam toll plaza without paying toll

#Latest News #MVD #Driving Licence Suspension #Kumbalam Toll Plaza

Next TV

Related Stories
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യം -എൻ എസ് മാധവൻ

Jun 20, 2026 11:25 PM

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യം -എൻ എസ് മാധവൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യം -എൻ എസ് മാധവൻ...

Read More >>
'എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ, ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തെളിയിക്കട്ടെ'; ജി സുകുമാരൻ നായർ

Jun 20, 2026 11:15 PM

'എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ, ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തെളിയിക്കട്ടെ'; ജി സുകുമാരൻ നായർ

എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ...

Read More >>
5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

Jun 20, 2026 09:04 PM

5000 രൂപ വേണം ...! വൈദ്യുതി കണക്ഷൻ നല്കാൻ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ

കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ...

Read More >>
Top Stories

News Roundup