#Latest News #KB Ganesh Kumar #NSS General Secretary #G Sukumaran Nair
കോട്ടയം: എൻ എസ് എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
പത്തനാപുരത്തെ താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിൽ അടക്കം ജനാധിപത്യ വിരുദ്ധ തീരുമാനങ്ങളുണ്ടെന്ന ഗണേഷിന്‍റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ സുകുമാരൻ നായർ, എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ എന്നും പ്രതികരിച്ചു.
പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുത്ത് തെളിയിക്കട്ടെ എന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി വെല്ലുവിളിച്ചു. നേരത്തെ ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്ന് നീക്കിയതിൽ പരാതി ഇല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഗണേഷ് കുമാർ, എൻ എസ് എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
സംഘടനയ്ക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ട ഗണേഷ്, പത്തനാപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടതിൽ കടുത്ത അമർഷവും പ്രകടിപ്പിച്ചിരുന്നു.
ഏകാധിപത്യപരമായ നിലപാടാണ് പത്തനാപുരത്തെ കാര്യത്തിൽ എൻ എസ് എസ് നേതൃത്വം സ്വീകരിച്ചതെന്നതടക്കമുള്ള ആരോപമങ്ങളാണ് ഗണേഷ് ഉയർത്തിയത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുമായി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയിട്ട് പോലും പരിഗണിച്ചില്ല എന്നും ഗണേഷ് വിവരിച്ചിരുന്നു.
Content Highlight: General Secretary G Sukumaran Nair responded to the allegations made by former minister KB Ganesh Kumar, who was expelled from the NSS board of directors
#Latest News #KB Ganesh Kumar #NSS General Secretary #G Sukumaran Nair




























