#Latest News #Kannur #Suicide #Payyannur Child Death
കണ്ണൂർ : ( www.truevisionnews.com ) പയ്യന്നൂരിൽ പതിനാറുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപത്തെ വൈഗ അനിൽ കുമാറാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ ഡ്രൈവർ അനിൽ കുമാറിന്റെയും മധുജയുടേയും മകളാണ്. സഹോദരി: വജ്ര. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
Content Highlight: Sixteen-year-old girl found hanging inside house in Payyannur
































